മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ ഡെലിഗേറ്റ് പാസ് രമേഷ് പിഷാരടി വിതരണം ചെയ്തു

രജിസ്ട്രേഷനായി www.mediaoneacademy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിദ്യാർഥികൾക്ക് 200 രൂപയും അല്ലാത്തവർക്ക് 300 രൂപയുമാണ് ഡെലി​ഗേറ്റ് ഫീസ്.

Update: 2023-01-22 09:00 GMT

മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവലിന്റെ (മാഫ് 2023) ആദ്യ ഡെലി​ഗേറ്റ് പാസ് രമേഷ് പിഷാരടി വിതരണം ചെയ്യുന്നു

കോഴിക്കോട്:  മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവലിന്റെ (മാഫ് 2023) ആദ്യ ഡെലി​ഗേറ്റ് പാസ് നടനും സംവിധായകനുമായ രമേഷ് പിഷാരടി വിതരണം ചെയ്തു. മഞ്ചേരി സ്വദേശി അനീഷ്കുമാറിനാണ് ഡെലി​ഗേറ്റ് പാസ് നൽകിയത്. മീഡിയവൺ സംഘടിപ്പിച്ച കോയ്ക്കോടുത്സവം എന്ന പരിപാടിയിലായിരുന്നു ചടങ്ങ്. മീഡിയവൺ സി.ഇ.ഒ റോഷൻ കക്കട്ട്, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, മീഡിയവൺ അക്കാദമി അഡ്മിൻ മാനേജർ റസൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഫെബ്രുവരി 17 മുതൽ 19 വരെയാണ് ചലചിത്രമേള നടക്കുന്നത്. ഡെലി​ഗേറ്റ് രജിസ്ട്രേഷൻ തുടങ്ങി. രജിസ്ട്രേഷനായി www.mediaoneacademy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിദ്യാർഥികൾക്ക് 200 രൂപയും അല്ലാത്തവർക്ക് 300 രൂപയുമാണ് ഡെലി​ഗേറ്റ് ഫീസ്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News