രണ്‍ബീറും ആലിയയും ഈ മാസം വിവാഹിതരാകും

കപൂര്‍ കുടുംബത്തിന്‍റെ മുംബൈയിലെ ആര്‍കെ ഹൌസില്‍ വെച്ചായിരിക്കും വിവാഹം

Update: 2022-04-03 04:58 GMT

മുംബൈ: ബോളിവുഡ് വീണ്ടുമൊരു താരവിവാഹത്തിന് തയ്യാറെടുക്കുകയാണ്. ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും ഏപ്രിലില്‍ വിവാഹിതരാവുമെന്ന് ഇന്ത്യാടുഡെ റിപ്പോർട്ട് ചെയ്തു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം.

ഏപ്രിൽ പകുതിയോടെയാകും വിവാഹം. തിയ്യതി പുറത്തുവിട്ടിട്ടില്ല. കപൂര്‍ കുടുംബത്തിന്‍റെ മുംബൈയിലെ ആര്‍കെ ഹൌസില്‍ വെച്ചായിരിക്കും വിവാഹം. രാജസ്ഥാനിലെ ഉദയ്പൂരിലായിരിക്കും ചടങ്ങുകളെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏപ്രില്‍ രണ്ടാം വാരമാകുമ്പോഴേക്കും വിവാഹത്തിനായി ആലിയയും രണ്‍ബീറും ഷൂട്ടിങ് തിരക്കുകള്‍ ഒഴിവാക്കുകയാണ്. നാലു വർഷത്തിലേറെയായി പ്രണയത്തിലാണ് ഇരുവരും.

Advertising
Advertising

ബോളിവുഡ് താരം ഋഷി കപൂറിന്‍റെയും നീതു സിങിന്‍റെയും മകനാണ് രണ്‍ബീര്‍. നടനും സംവിധായകനുമായ രാജ് കപൂറാണ് മുത്തച്ഛന്‍. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും സോണി റസ്ദാന്‍റെയും മകളാണ് ആലിയ.

രാജമൌലി സംവിധാനം ചെയ്ത ആർആർആർ ആണ് ആലിയയുടെ നിലവില്‍ പുറത്തിറങ്ങിയ ചിത്രം. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുകയാണ് ആര്‍ആര്‍ആര്‍. രൺബീറിനൊപ്പം അഭിനയിച്ച ബ്രഹ്മാസ്ത്ര ഈ വർഷം സെപ്തംബറില്‍ റിലീസ് ചെയ്യും. ഡാർലിങ്സ്, ​റോക്കി ഓർ റാണി കി പ്രേം കഹാനി എന്നീ ചിത്രങ്ങളും പ്രദർശനത്തിനൊരുങ്ങി നിൽക്കുകയാണ്. ഷംഷേര, അനിമൽ, ശ്രദ്ധ കപൂറിനൊപ്പമുള്ള പേരിടാത്ത ചിത്രം എന്നിവയാണ് രൺബീറിന്റെ പുതിയ സിനിമകള്‍. 

Summary- Bollywood actors Ranbir Kapoor and Alia Bhatt will soon become husband and wife. Ranbir and Alia are getting married in April, 2022

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News