എനിക്ക് ഇനിയും നിശബ്ദയായിരിക്കാന്‍ കഴിയില്ല; ലിജു കൃഷ്ണ വിവാദത്തില്‍ ഡബ്ല്യു.സി.സിക്കെതിരെ രഞ്ജിനി അച്യുതന്‍

ലിജു കൃഷ്ണയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി രംഗത്തെത്തിയിരുന്നു

Update: 2022-11-12 04:58 GMT
Editor : Jaisy Thomas | By : Web Desk
Advertising

നിവിന്‍ പോളി നായകനായ പടവെട്ടിന്‍റെ സംവിധായകന്‍ ലിജു കൃഷ്ണക്കെതിരെ ഉയര്‍ന്ന പീഡനപരാതിയില്‍ ഡബ്ല്യു.സി.സിക്കെതിരെ പടവെട്ടിന്‍റെ സ്‌ക്രിപ്റ്റ് ട്രാന്‍സ്ലേറ്ററും സബ്‌ടൈറ്റിലറുമായ രഞ്ജിനി അച്യുതന്‍ രംഗത്ത്. എന്ത് അടിസ്ഥാനത്തിലാണ് ഡബ്ല്യു.സി.സി പരാതികള്‍ ഏറ്റെടുക്കുന്നതെന്ന് രഞ്ജിനി ചോദിക്കുന്നു. വ്യക്തമായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ ഡബ്ല്യു.സി.സിയെ ഇനി പിന്തുണക്കുക്കില്ലെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.

ലിജു കൃഷ്ണയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി രംഗത്തെത്തിയിരുന്നു. പടവെട്ടിന്‍റെ റിലീസ് തടയണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടിരുന്നു. പടവെട്ടിന്‍റെ റലിസീനു ശേഷം നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിനെതിരെ ലിജു കൃഷ്ണ ചില ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡബ്ല്യു.സി.സി സോഷ്യല്‍ മീഡിയയില്‍ കുറിപ്പും പങ്കുവച്ചിരുന്നു. ഇതിന് മറുപടിയുമായാണ് രഞ്ജിനി രംഗത്തെത്തിയത്.

രഞ്ജിനിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

ഡബ്ല്യു.സിസി ഉന്നയിച്ച പ്രധാനപ്പെട്ട മൂന്നു ആരോപണങ്ങള്‍ താഴെ പറയുന്നവയാണ്.

1. തിരക്കഥ രചനയിലെ അവകാശവാദവും, സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു എന്നുമുള്ള ആരോപണവും.

ഞാന്‍ അറിഞ്ഞിടത്തോളം പ്രസ്തുത വ്യക്തി 2020 മാര്‍ച്ച് മാസത്തിലാണ് ആദ്യമായി സോഷ്യല്‍ മീഡിയ വഴി ലിജുവിനെ പരിചയപ്പെടുന്നത്. ഈ സമയത്തിനകം തന്നെ മൂന്നു ഷെഡ്യൂളുകളിലായി പടവെട്ട് സിനിമയുടെ 85% ചിത്രീകരണവും, അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പൂര്‍ത്തികരിക്കപ്പെട്ടിരുന്നു. ഞാനും എന്‍റെ ഭര്‍ത്താവ് ഗോവിന്ദ വസന്തയും ഉള്‍പ്പെടുന്ന എല്ലാ ടെക്‌നിഷന്മാരും മറ്റു പ്രധാന അഭിനേതാക്കളും 2019ല്‍ ചിത്രീകരണത്തിന് മുന്നേ തന്നെ തിരക്കഥയുടെ ഹാര്‍ഡ് കോപ്പി കൈപറ്റിയിട്ടുണ്ടായിരുന്നു.

എല്ലാ കാസ്റ്റ് ആന്‍ഡ് ക്രൂ മെമ്പേഴ്സും 2019 ഡിസംബര്‍ മാസം മുതല്‍ തന്നെ സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ എഗ്രിമെന്റിന്റെ ഭാഗഭാക്കായിരുന്നു. സിനിമയില്‍ ഫ്രീ ഓഫ് കോസ്റ്റായി സഹകരിച്ചിരുന്നവര്‍ പോലും ഇത്തരം എഗ്രിമെന്റുകളുടെ ഭാഗമായിരുന്നു. പിന്നീട് സരിഗമ പ്രൊഡക്ഷന്‍ ഹൗസ് സിനിമ ഏറ്റെടുത്തപ്പോള്‍, അവരുടെ ലീഗല്‍ ടീം എഗ്രിമെന്റുകള്‍ ഓഡിറ്റ് ചെയ്യുകയും പിന്നീട് അവ പുതുക്കി എഴുതുകയും ചെയ്തിട്ടുണ്ട്. പക്ഷേ ആരോപണം നടത്തിയ വ്യക്തി ഇപ്രകാരമുള്ള ഒരു എഗ്രിമെന്റ്‌റിലും ഉള്‍പ്പെട്ടിട്ടില്ല. കൂടാതെ സിനിമയിലെ ഡയറക്ഷന്‍ ടീമിനോടും, പ്രൊഡക്ഷന്‍ ടീമിനോടും, പ്രധാന നടി നടന്മാരോടും ഞാന്‍ വ്യക്തിപരമായി സംസാരിച്ചപ്പോള്‍ അവര്‍ എല്ലാം ഒരേ സ്വരത്തില്‍ നിസംശയം പറഞ്ഞ കാര്യം, ഇങ്ങനെ ഒരു വ്യക്തി സിനിമയുടെ ഒരു ഘട്ടത്തിലും പ്രവര്‍ത്തിച്ചിട്ടില്ല എന്നുള്ളതാണ്. അതോടൊപ്പം തന്നെ ഞാനോ എന്റെ ഭര്‍ത്താവോ ഇങ്ങനെ ഒരു വ്യക്തി വര്‍ക്ക് ചെയ്തിട്ടുള്ളതായി കണ്ടിട്ടുമില്ല.

ക്രൂ മെമ്പേഴ്‌സിന് പുറമെ ക്യാമറയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച മാലൂര്‍ എന്ന ഗ്രാമത്തിലെ മുഴുവന്‍ ജനതയോടും നിങ്ങള്‍ക്ക് ഈ കാര്യം അന്വേഷിച്ചാല്‍ ബോധ്യപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ ഇത് ഒരു വര്‍ക്ക്പ്ലെയ്‌സ് ഹാരസ്‌മെന്റ് അല്ല എങ്കില്‍, പിന്നെ എന്ത് അടിസ്ഥാനത്തില്‍ ആണ് ണഇഇ ഈ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

2. സിനിമയുടെ ചിത്രീകരണ വേളയില്‍ ഐസിസി ഉണ്ടായിരുന്നില്ല.

എന്റെ അറിവില്‍ മലയാള സിനിമയില്‍ ആദ്യത്തെ ICC രൂപീകരിക്കപ്പെട്ടത് 2022 എലയ 8ന് '1744 ണവശലേ അഹീേ' എന്ന സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത സിനിമയ്ക്കു വേണ്ടിയാണ്. ഇതിനു ശേഷം 2022 മാര്‍ച്ചില്‍ ആണ് ബഹുമാനപ്പെട്ട കേരള ഹൈകോടതിയുടെ 'കേരളത്തിലെ എല്ലാ സിനിമ സെറ്റിലും കഇഇ കമ്മിറ്റി ഉണ്ടാവണം' എന്ന ഉത്തരവ് ഉണ്ടാകുന്നത്. ഈ ഉത്തരവ് ഉണ്ടാകുന്നതിനുമുന്നെ 100% ചിത്രീകരണം പൂര്‍ത്തീകരിച്ചിട്ടുള്ള പടവെട്ട് എന്ന സിനിമക്കെതിരെയുള്ള ഈ ആരോപണവും അതുകൊണ്ടു തന്നെ നിലനില്‍ക്കുന്നതല്ല.

3. ലിജുവിനെതിരെ ഉള്ള പീഡന ആരോപണം

ഈ കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഇതിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സത്യം വിജയിക്കട്ടെ !

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News