ഇങ്ങനെ അധിക്ഷേപിക്കരുത്, അതെന്നെ മാനസികമായി തളര്‍ത്തുന്നുണ്ട്; ട്രോളുകള്‍ക്കെതിരെ രശ്മിക മന്ദാന

തന്നിൽ നിന്ന് എന്ത് മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് ആളുകൾ വ്യക്തമായി പറഞ്ഞാൽ അത് കേൾക്കും

Update: 2023-01-24 06:00 GMT

രശ്മിക മന്ദാന

ഹൈദരാബാദ്: സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് ഇരയാക്കപ്പെടുന്ന നടിമാരില്‍ ഒരാളാണ് തെലുങ്ക് താരം രശ്മിക മന്ദാന. നടിയുടെ അഭിനയവും അഭിമുഖത്തിലെ പ്രസ്താവനകളുമെല്ലാം ട്രോളന്‍മാര്‍ ആയുധമാക്കാറുണ്ട്. പലപ്പോഴും രശ്മിക ഇതിനെതിരെ പ്രതികരിക്കാറുണ്ട്. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്കെതിരെ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് താരം. ട്രോളുകള്‍ തന്നെ മാനസികമായി ബാധിക്കുന്നുണ്ടെന്ന് ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രശ്മിക പറഞ്ഞു.



തന്നെക്കുറിച്ചുള്ള വിമര്‍ശനങ്ങളെക്കുറിച്ച് ശരിയായി ആശയവിനിമയം നടത്തിയാല്‍ താൻ കേള്‍ക്കാന്‍ തയ്യാറാണെന്നും എന്നാൽ അവർ ദുരുപയോഗം ചെയ്യുമ്പോൾ അത് മാനസികമായി ബാധിക്കുമെന്നും നടി പ്രേമ എന്ന മാധ്യമപ്രവര്‍ത്തകക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വിജയവും പ്രശസ്തിയും ഉണ്ടായിട്ടും എല്ലാം ഉപേക്ഷിക്കാൻ തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ചിലപ്പോഴൊക്കെ ആ ചിന്ത തന്‍റെ മനസില്‍ കടന്നുകൂടിയിട്ടുണ്ടെന്നായിരുന്നു രശ്മികയുടെ മറുപടി.''ആളുകള്‍ക്ക് എന്‍റെ ശരീരം പ്രശ്നമാകുന്നുണ്ട്. ഞാൻ വളരെയധികം ജോലി ചെയ്താൽ, ഞാൻ ഒരു പുരുഷനെപ്പോലെയാണ്.ഞാന്‍ വര്‍ക്കൗട്ട് ചെയ്തില്ലെങ്കില്‍, അധികം സംസാരിച്ചാല്‍, മിണ്ടാതിരുന്നാല്‍ എല്ലാം പ്രശ്നമാണ്. ഞാൻ ശ്വസിക്കുന്നതും ശ്വസിക്കാത്തതും ആളുകൾക്ക് പ്രശ്‌നമുണ്ടാക്കുന്നതുപോലെയാണ്.അപ്പോൾ ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ഞാൻ പോകണോ? അതോ ഇവിടെ തന്നെ നില്‍ക്കണോ? രശ്മിക ചോദിച്ചു.



ചിലപ്പോഴൊക്കെ അഭിനയം നിര്‍ത്താന്‍ തോന്നിയിട്ടുണ്ടെന്നും രശ്മിക അഭിമുഖത്തില്‍ പറഞ്ഞു. തന്നിൽ നിന്ന് എന്ത് മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് ആളുകൾ വ്യക്തമായി പറഞ്ഞാൽ അത് കേൾക്കും. നിങ്ങൾ വ്യക്തത നൽകുന്നില്ലെങ്കിൽ, അതേ സമയം ഇതെല്ലാം പറയുകയാണെങ്കിൽ, ഞാൻ എന്തുചെയ്യണം? കാര്യങ്ങള്‍ വ്യക്തമായി പറയൂ.നിങ്ങൾക്ക് എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതു തുറന്നു പറയുക. അല്ലാതെ ദുരുപയോഗം ചെയ്യരുത്. നിങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ മാനസികമായി തളര്‍ത്തുന്നുണ്ടെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു.



വിജയ് യുടെ നായികയായി അഭിനയിച്ച വാരിസ്, സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ മിഷന്‍ മജ്നു എന്നിവയാണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. അല്ലു അര്‍ജുന്‍റെ പുഷ്പയുടെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങുന്നതിന്‍റെ ത്രില്ലിലാണ് നടി. വിശാഖപട്ടണത്ത് ഇപ്പോൾ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ്. ഉടൻ തന്നെ രശ്മിക ടീമിനൊപ്പം ചേരും. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത രൺബീർ കപൂറിന്‍റെ അനിമലിലും നടി അഭിനയിക്കുന്നുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News