മതസൗഹാർദം പ്രമേയം: 'ഡെയർ ഡെവിൾ മുസ്തഫ' യ്ക്ക് നികുതിയിളവ് നൽകി കർണാടക സർക്കാർ

സമൂഹത്തിലെ വിഭജനങ്ങളെ തുറന്നുകാട്ടുന്നതും മതസൗഹാർദത്തെ ബലപ്പെടുത്തുന്ന സന്ദേശം നൽകുന്നതുമാണ് ചിത്രമെന്ന് വിലയിരുത്തിയാണ് സർക്കാർ നടപടി

Update: 2023-06-16 13:49 GMT

മതസൗഹാർദം പ്രമേയമായെത്തിയ കന്നഡ ചിത്രം ' ഡെയർ ഡെവിൾ മുസ്തഫ' യ്ക്ക് നികുതിയിളവ് നൽകി കർണാടക സർക്കാർ. സമൂഹത്തിലെ വിഭജനങ്ങളെ തുറന്നുകാട്ടുന്നതും മതസൗഹാർദത്തെ ബലപ്പെടുത്തുന്ന സന്ദേശം നൽകുന്നതുമാണ് ചിത്രമെന്ന് വിലയിരുത്തിയാണ് സർക്കാർ നടപടി. നേരത്തെയും ഇതേ ആവശ്യമുന്നയിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടിരുന്നു.

പ്രമുഖ കഥാകൃത്ത് പൂർണചന്ദ്ര തേജസ്വിയുടെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ധാലി ധനഞ്ജയ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശശാങ്ക് സോഗലാണ്. ഹിന്ദുവിദ്യാർഥികൾ മാത്രം പഠിക്കുന്ന കോളേജിൽ പഠിക്കാനെത്തിയ മുസ്‌ലിം വിദ്യാർഥിയുടെ കഥയാണ് ചിത്രം പറയുന്നത്.

Advertising
Advertising

സിനിമാ, സംസ്‌കാരിക രംഗത്തെ നിരവധി പേരാണ് സർക്കാർ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.  നേരത്തേ ഏറെ വിവാദമായ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. 

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News