വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടിൽ മോഷണം; 60 പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി പരാതി

ഏതാനും ആഴ്ചകൾക്ക് മുമ്പ് ഐശ്വര്യ രജനികാന്തിന്റെ വീട്ടിലും മോഷണം നടന്നിരുന്നു

Update: 2023-03-31 09:07 GMT
Editor : Lissy P | By : Web Desk
Advertising

ചെന്നൈ: പിന്നണിഗായകനും നടനുമായ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടിൽ മോഷണം നടന്നതായി പരാതി. 60 പവനോളം വരുന്ന സ്വർണവും വജ്രാഭരണങ്ങളുംനഷ്ടപ്പെട്ടതായാണ് പരാതി.വിജയ് അഭിരാമപുരം മൂന്നാം തെരുവിലാണ് താമസിക്കുന്നത്.

വിജയ് യേശുദാസിന്റെ ഭാര്യ ദർശന അഭിരാമപുരം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അഭിരാമപുരം ക്രൈം വിങ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണത്തിൽ വീട്ടുജോലിക്കാരികൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും പരാതിയിലുണ്ട്. കഴിഞ്ഞ ഡിസംബർ രണ്ടിന് പരിശോധനിച്ചപ്പോൾ സ്വർണം വീട്ടിലുണ്ടായിരുന്നെന്നും പരാതിയിലുണ്ട്.

ഏതാനും ആഴ്ചകൾക്ക് മുമ്പ് നടൻ രജനികാന്തിന്റെ മകൾ ഐശ്വര്യയുടെ വീട്ടിലും മോഷണം നടന്നിരുന്നു. സ്വർണവും വജ്രാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി കാണിച്ച് പൊലീസിൽ ഐശ്വര്യ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടുജോലിക്കാരിയായ ഈശ്വരി, കാർ ഡ്രൈവർ വെങ്കിടേശൻ എന്നിവരെ തെയ്നാംപേട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈശ്വരിയുടെ വീട്ടിൽ നിന്ന് 143 പവൻ സ്വർണാഭരണങ്ങൾ, 30 ഗ്രാം വജ്രാഭരണങ്ങൾ, നാല് കിലോ വെള്ളി ആഭരണങ്ങൾ, ഭൂമിയുടെ രേഖ എന്നിവ കണ്ടെടുക്കുകയും ചെയ്തിരുന്നു.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News