റോഷാക്കില്‍ വില്ലന്‍ ആസിഫലിയോ ? ദുരൂഹതയുമായി സർപ്രൈസ് ടീസർ

കെട്ട്യോളാണെന്റെ മാലാഖക്ക് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്

Update: 2022-10-06 08:25 GMT
Editor : ലിസി. പി | By : Web Desk

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി മമ്മൂട്ടിറോഷാക്കിന്റെ സർപ്രൈസ് ടീസർ പുറത്തിറങ്ങി. ഏറെ ശ്രദ്ധ നേടിയ മുഖംമൂടിക്ക് പിന്നിൽ മറ്റൊരാൾ ആണെന്നതാണ് ടീസർ നൽകുന്ന സർപ്രൈസ്.

മുഖംമൂടി ധരിച്ച വില്ലനെ ടീസറില്‍ കാണിക്കുന്നുണ്ട്. അത് ആസിഫ് അലിയാണെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്.  മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്കിന്റെ ഓരോ പോസ്റ്ററുകളും ട്രെയിലറുമെല്ലാം പ്രേക്ഷകരിൽ ആകാംക്ഷയും കൗതുകവും ദുരൂഹതയും ഉണർത്തിയിരുന്നു. ഒക്ടോബർ ഏഴിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

'കെട്ട്യോളാണെന്റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായത്. ചിത്രത്തിന് ക്ലീൻ യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിന്റെ ഓവർസീസ് വിതരണം നിർവഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Advertising
Advertising
Full View

അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. കിരൺ ദാസ് ചിത്രസംയോജനവും മിഥുൻ മുകുന്ദൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, ചമയം - റോണക്സ് സേവ്യർ ആൻസ് എസ്സ് ജോർജ്, വസ്ത്രാലങ്കാരം - സമീറ സനീഷ്, പിആർഒ - പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News