'ആത്മാഭിമാനമാണ് വലുത്'; നാഗചൈതന്യയുടെ 200 കോടിയുടെ ജീവനാംശം വേണ്ടെന്ന് സാമന്ത

"താന്‍ സ്വന്തം കഴിവ് കൊണ്ട് വളര്‍ന്നുവന്ന വ്യക്തി, തനിക്ക് ജീവിക്കാന്‍ ജീവനാംശത്തിന്‍റെ ആവശ്യമില്ല"

Update: 2021-10-03 08:30 GMT
Editor : Nisri MK | By : Web Desk

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിവാഹ ബന്ധം വേർപ്പെടുത്തുന്നുവെന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും ഇന്നലെയാണ് രംഗത്തെത്തിയത്. നടിക്ക് വിവാഹമോചനശേഷം ജീവനാംശമായി കിട്ടേണ്ടതായുള്ള വലിയൊരു തുക വേണ്ടെന്ന് വെച്ചിരിക്കുകയാണ് സാമന്തയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് .

വിവാഹമോചനശേഷം സാമന്തയ്ക്ക് അക്കിനേനി കുടുംബം ജീവനാംശമായി 200 കോടി നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . എന്നാല്‍ ഈ തുക തനിക്ക് വേണ്ടെന്നാണ് സാമന്ത നാഗചൈതന്യയെയും നാഗാര്‍ജുനയെയും അറിയിച്ചിരിക്കുന്നത്. താന്‍ സ്വന്തം കഴിവ് കൊണ്ട് വളര്‍ന്ന് വന്ന വ്യക്തിയാണ്. അതുകൊണ്ട് മറ്റൊരാളുടെ പണം വാങ്ങുന്നത് ശരിയല്ല. തനിക്ക് ജീവിക്കാന്‍ ജീവനാംശത്തിന്‍റെ ആവശ്യമില്ലെന്നും സാമന്ത ഇവരെ അറിയിച്ചിട്ടുണ്ട്.

Advertising
Advertising

വളരെയധികം ആലോചിച്ച ശേഷമാണ് നാഗചൈതന്യയുടെ സ്വത്തില്‍ തനിക്ക് അവകാശപ്പെട്ട ഭാഗം വേണ്ടെന്ന് വെച്ചത്. ഒറ്റയ്ക്ക് താമസിക്കുന്നതോ സ്വതന്ത്രരോ ആയ സ്ത്രീകള്‍ക്ക് ജീവനാംശത്തിന്‍റെ ആവശ്യം തന്നെയില്ലെന്ന് സാമന്ത അറിയിച്ചിട്ടുണ്ട്. ആത്മാഭിമാനം വളരെ വലുതാണെന്നും നടി പറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും തങ്ങൾ വിവാഹ ബന്ധം വേർപെടുത്തുന്നുവെന്ന് പ്രേക്ഷകരെ അറിയിച്ചത്. "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഭാര്യ-ഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, ഞങ്ങൾക്കിടയിൽ എന്നും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു"- താരങ്ങള്‍ പോസ്റ്റില്‍ കുറിച്ചു.

അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ സാമന്ത തന്‍റെ പേരില്‍ നിന്നും നാഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി എന്ന ഭാഗം ഒഴിവാക്കിയിരുന്നു . ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഇരുവരും ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. 2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരാണ് ഇരുവരും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News