'പ്രൊഡ്യൂസേഴ്‌സ് അസോ.ഭരിക്കുന്നത് ഗുണ്ടകൾ, സുരേഷ് കുമാറും സിയാദ് കോക്കറും ആസ്ഥാന ഗുണ്ടകൾ'; സാന്ദ്രാ തോമസ്

മാധ്യമങ്ങളുടെ മുന്നിൽ ഇത്രയധികം ഗുണ്ടായിസം കാണിച്ചെങ്കിൽ അടച്ചിട്ട മുറിയിൽ എത്രമാത്രം കാണിക്കുമെന്നും സാന്ദ്ര

Update: 2025-08-05 02:26 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരിക്കുന്നത് ഗുണ്ടകളാണെന്ന് നിർമാതാവ് സാന്ദ്രാ തോമസ്.സുരേഷ് കുമാറും സിയാദ് കോക്കറും അസോസിയേഷനിലെ ആസ്ഥാന ഗുണ്ടകളാണ്. മാധ്യമങ്ങളുടെ മുന്നിൽ ഇത്രയധികം ഗുണ്ടായിസം കാണിച്ചെങ്കിൽ അടച്ചിട്ട മുറിയിൽ എത്രമാത്രം കാണിക്കുമെന്നും സാന്ദ്ര ചോദിച്ചു. 

സൂക്ഷ്മ പരിശോധനയ്ക്കിടെ മാധ്യമങ്ങളെ അനുവദിച്ചത് തന്നെ അപമാനിക്കുക ലക്ഷ്യം വെച്ചാണ്. പത്രിക തള്ളിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സാന്ദ്രാ തോമസ് പറഞ്ഞു.

'എന്‍റെ ഇതുവരെയുള്ള സിനിമകള്‍ കാണാന്‍ പോലും വരാണാധികാരി തയ്യാറിയിരുന്നില്ല.അതിന് മുന്നേ എന്നെ തള്ളുന്നതായി പ്രഖ്യാപിച്ചു. ഇത് മുന്‍കൂട്ടി മുന്‍കൂട്ടി തീരുമാനിച്ച് നടത്തിയ നാടകമാണ്. ജനാധിപത്യമാര്‍ഗത്തില്‍ മത്സരിച്ച് എന്നെ തോല്‍പ്പിക്കുന്നതിന് പകരം അപമാനിക്കുകയാണ് ചെയ്തത്. തോല്‍ക്കുമെന്ന് അവര്‍ക്കറിയാം.അസോസിയേഷനിലെ മുഴുവന്‍ നിര്‍മാതാക്കള്‍ക്കും അവരോട് എതിരഭിപ്രായമാണ്. അത്രക്കും വലിയ അഴിമതിയാണ് അസോസിയേഷന്‍ ഉപയോഗിച്ച് അവര്‍ ചെയ്യുന്നത്'. സാന്ദ്രാ തോമസ് പറഞ്ഞു.

Advertising
Advertising

പ്രൊഡ്യൂസഴ്സ്‌ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സാന്ദ്ര തോമസ് നൽകിയ പത്രിക തള്ളിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കും ട്രഷറർ സ്ഥാനത്തേക്കുമുള്ള പത്രികയാണ് തള്ളിയത്. പത്രിക തള്ളുന്നതിൽ സാന്ദ്ര പ്രതിഷേധിച്ചിരുന്നു. തുടർന്ന് വരണാധികാരിയുമായി വാക്കേറ്റമുണ്ടായി.  വരണാധികാരിയുടെ നിലപാടിൽ പ്രതിഷേധിച്ച് സാന്ദ്ര തോമസ് യോഗത്തിൽ ബഹളം വെക്കുകയും ചെയ്തിരുന്നു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News