'നടന്‍റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യന്‍, സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ്'; മേഘനാഥനെ അനുസ്മരിച്ച് സീമ ജി.നായര്‍

ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത്

Update: 2024-11-21 04:17 GMT

കോഴിക്കോട്: നടന്‍ മേഘനാഥന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. താരത്തിന്‍റെ പെട്ടെന്നുള്ള വിയോഗം സഹപ്രവര്‍ത്തകര്‍ക്ക് പോലും വിശ്വസിക്കാനായിട്ടില്ല. നടന്‍റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നുവെന്ന് ഓര്‍ക്കുകയാണ് നടി സീമ ജി.നായര്‍.

അന്തരിച്ച പ്രശസ്ത നടന്‍ ബാലന്‍ കെ. നായരുടെ മകനായ മേഘനാഥന്‍ 1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

Advertising
Advertising

സീമയുടെ കുറിപ്പ്

ആദരാഞ്ജലികൾ ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത് ..വിശ്വസിക്കാൻ പറ്റുന്നില്ല ..ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്‌ളിനുമായി മേഘന്‍റെ കാര്യം സംസാരിച്ചിരുന്നു ..മേഘന്‍റെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും ..അത്രക്കും പാവം ആയിരുന്നു ..നടന്‍റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ ..സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ് ..എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല .

ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട് ..അവിടെ അടുത്താണ് വീടെന്ന് ..എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി ..കാൻസർ ആണെന്ന് അറിഞ്ഞിരുന്നു ..അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു ..കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു ..ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി വന്നത് ..ശരിക്കൊന്നു സംസാരിക്കാൻ പറ്റിയില്ല ..ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ .ഈശ്വരാ എന്താണ് എഴുതേണ്ടത് .എന്താണ് പറയേണ്ടത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News