'അഭിനയത്തിൽനിന്ന് വിരമിക്കില്ല, എന്നെ പുറത്താക്കേണ്ടി വരും'; ആരാധകന് മറുപടി നൽകി ഷാരൂഖ് ഖാൻ

പഠാനിൽ അഭിനയിക്കാൻ ഏറ്റവും പ്രയാസമുള്ള രംഗത്തെക്കുറിച്ചും കിങ് ഖാന്‍ ആരാധകരുമായി പങ്കുവെച്ചു

Update: 2023-02-21 04:47 GMT
Editor : ലിസി. പി | By : Web Desk

മുംബൈ: അഭിനയത്തിൽനിന്ന് ഒരിക്കലും വിരമിക്കില്ലെന്നും അല്ലെങ്കിൽ പുറത്താക്കേണ്ടിവരുമെന്നും ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. ആരാധകരുമായി ട്വിറ്ററിൽ സംവദിക്കുമ്പോഴായിരുന്നു താരത്തിന്റെ മറുപടി. തിങ്കളാഴ്ച ട്വിറ്ററിൽ 'ഡോണ്ട് ആസ്‌ക് എസ് ആർ കെ' എന്ന പേരിൽ ആരാധകരുമായി സംവദിക്കുകയായിരുന്നു നടൻ.   ബോളിവുഡിൽ നിന്നുള്ള തന്റെ വിരമിക്കൽ, സിനിമകൾ, ഭാര്യ ഗൗരി ഖാൻ, മക്കളായ ആര്യൻ ഖാൻ, സുഹാന ഖാൻ എന്നിവരെക്കുറിച്ചും ഷാരൂഖ് ഖാൻ ആരാധകരുമായി സംസാരിച്ചു.   ഏകദേശം 15 മിനിറ്റോളം അദ്ദേഹം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

Advertising
Advertising

നിങ്ങൾ വിരമിച്ചാൽ ബോളിവുഡിലെ സൂപ്പർതാരം ആരായിരിക്കും എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 'ഞാൻ ഒരിക്കലും അഭിനയത്തിൽ നിന്ന് വിരമിക്കില്ല... എന്നെ പുറത്താക്കേണ്ടി വരും... ചിലപ്പോൾ ഞാൻ കരുത്തനായി തിരിച്ചെത്തും' എന്നായിരുന്നു ഷാരൂഖ് അതിന് മറുപടി നൽകിയത്.

സീറോയ്ക്ക് ശേഷമുള്ള തന്റെ നീണ്ട ഇടവേളയെക്കുറിച്ചും ഷാരൂഖ് മറുപടി നൽകി. 'ഞാൻ വീട്ടിലിരുന്ന് എല്ലാ സിനിമകളും കണ്ടു, ഒരു പ്രേക്ഷകനായാണ് എല്ലാ സിനിമകളും കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഒരു നല്ല ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം എന്താണെന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ, ' ഭാര്യയായ ഗൗരിക്ക് ലളിതവും സുന്ദരവുമായ ഹൃദയവും മനസ്സും ഉണ്ടെന്നാണ് ഷാരൂഖ് മറുപടി നൽകിയത്. മക്കളായ ആര്യനും സുഹാനയും എപ്പോഴും വിചാരിച്ചിരുന്നത് ലോകത്തിലെ എല്ലാവരും ടിവിയിൽ ജോലി ചെയ്യുന്നവരാണെന്നാണ്, കാരണം ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളെയും അവർ ടിവിയിലായിരുന്നു കണ്ടിരുന്നതെന്നും ഷാരൂഖ് മറ്റൊരു ചോദ്യത്തിന് മറുപടി നൽകി.

'പഠാൻ 2' നെ കുറിച്ചും ഒരു ആരാധകൻ ചോദിച്ചു..'പഠാൻ 2 നെ കുറിച്ച് മാത്രമല്ല, എന്റെ ഓരോ സിനിമയെ കുറിച്ചും നിങ്ങളോട് വ്യക്തിപരമായി പ്രഖ്യാപിക്കുകയും പറയുകയും ചെയ്യും. മണ്ടത്തരങ്ങൾ കേൾക്കരുത്, സത്യം കേൾക്കാൻ കാത്തിരിക്കുക. ' ഷാരൂഖ് മറുപടി നൽകി. പഠാനിൽ അഭിനയിക്കാൻ ഏറ്റവും പ്രയാസമുള്ള രംഗം ഏതായിരുന്നു എന്നാണ് മറ്റൊരു ആരാധകന്റെ ചോദ്യം. ശരീരംകാണിക്കുന്ന ഷോട്ടുകളായിരുന്നു എന്നാണ് കിങ് ഖാൻ മറുപടി നൽകിയത്. കാരണം ആ സീനുകൾ അഭിനിയിക്കുമ്പോൾ തനിക്ക് നാണമായിരുന്നെന്നും അദ്ദേഹം പറയുന്നു. 

അതേസമയം, ഷാരൂഖ് ഖാൻ നായകനായെത്തിയ 'പഠാൻ' സകല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോൾ 988 കോടിയോളം രൂപയാണ് ചിത്രം ബോക്‌സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. അടുത്ത ദിവസം തന്നെ കലക്ഷൻ ആയിരം കോടിയിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

അറ്റ്ലി സംവിധാനം ചെയ്യുന്ന 'ജവാൻ' എന്ന ചിത്രത്തിലാണ് ഷാരൂഖ് അടുത്തതായി അഭിനയിക്കുന്നത്. നയൻതാര, വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം ജൂൺ 2 നാണ് തിയേറ്ററുകളിൽ എത്തുന്നത്.




Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News