പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച് ആരാധകന്‍റെ ചോദ്യം; മറുപടിയുമായി ശ്രുതി ഹാസന്‍

തികച്ചും വ്യക്തിപരമായ, ഉചിതമല്ലാത്ത ചോദ്യംചോദിച്ചയാള്‍ക്ക് ശ്രുതി ഹാസന്‍ കൃത്യമായ മറുപടി നല്‍കി

Update: 2022-04-05 10:38 GMT

നടിയും കമല്‍ ഹാസന്‍റെ മകളുമായ ശ്രുതി ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെ എവിടെയെല്ലാം പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട് എന്ന ചോദ്യം ഒരാള്‍ ശ്രുതി ഹാസനോട് ചോദിച്ചു. താന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ടെന്ന് നേരത്തെ തുറന്നുപറഞ്ഞിട്ടുള്ള ശ്രുതി, ഇത്തവണയും മറുപടി പറയാന്‍ ഒരു വിമുഖതയും കാണിച്ചില്ല. മൂക്കിലേക്ക് കൈചൂണ്ടിയുള്ള ഫോട്ടോയാണ് ശ്രുതി ഹാസന്‍ പങ്കുവെച്ചത്.

നേരത്തെ ഇന്‍സ്റ്റഗ്രാമിലെ കുറിപ്പിലും താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്ന് ശ്രുതി ഹാസന്‍ വെളിപ്പെടുത്തിയിരുന്നു- "ഞാന്‍ വളരെ സന്തോഷത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു, ഇതെന്‍റെ ജീവിതമാണ്. ഇതെന്‍റെ മുഖമാണ്. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. ഇക്കാര്യം തുറന്ന് പറയാന്‍ എനിക്ക് യാതൊരു നാണക്കേടുമില്ല. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറിയെ അനുകൂലിച്ച് പ്രചാരണം നടത്തിയോ? അല്ലെങ്കില്‍ ഞാനതിന് എതിരെ സംസാരിച്ചോ? ഇങ്ങനെ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സന്തോഷിക്കൂ, സ്നേഹം പ്രചരിപ്പിക്കൂ"- എന്നാണ് ശ്രുതി ഹാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Advertising
Advertising

ശാരീരിക വ്യത്യാസത്തെക്കുറിച്ചുള്ള കമന്റുകളൊന്നും താന്‍ പരിഗണിക്കാറില്ലെന്നും ശ്രുതി ഹാസന്‍ വ്യക്തമാക്കി. ഒരുപാട് തടിച്ചു, വല്ലാതെ മെലിഞ്ഞു തുടങ്ങിയ കമന്‍റുകളൊന്നും മുഖവിലയ്ക്കെടുക്കാറില്ല. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. അത്തരം മാറ്റങ്ങള്‍ സ്വയം ഉള്‍ക്കൊള്ളാറുണ്ട്. നമ്മുടെ മാറ്റങ്ങളെ സ്വയം ഉള്‍ക്കൊള്ളുക എന്നതാണ് പ്രധാനമെന്നും ശ്രുതി ഹാസന്‍ വിശദീകരിച്ചു.

Summary- Actress Shruti Haasan responds to the question How many parts of your body you done plastic surgery

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News