നിസ്സാരം... മഴയത്ത് പ്രണവിന്‍റെ സ്ലാക്‍ലൈനിങ്

മഴയുള്ള ദിവസം റിവേഴ്സ് സ്ലാക് ലൈനിങ് എന്ന കാപ്ഷനോടെയാണ് പ്രണവ് വീഡിയോ പങ്കുവെച്ചത്

Update: 2023-02-05 05:13 GMT

പ്രണവ് മോഹന്‍ലാല്‍

പര്‍വതങ്ങളും കൊടുംകാടുകളും അനായാസമായി താണ്ടിയും സാഹസികത കാണിച്ചും ആരാധകരെ ഇടക്കിടെ അമ്പരപ്പിക്കാറുണ്ട് നടന്‍ പ്രണവ് മോഹന്‍ലാല്‍. ഏറ്റവും ഒടുവില്‍ മഴയത്ത് സ്ലാക്‍ലൈനിങ് നടത്തുന്ന പ്രണവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മഴയുള്ള ദിവസം റിവേഴ്സ് സ്ലാക് ലൈനിങ് എന്ന കാപ്ഷനോടെയാണ് പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. ഉയരത്തില്‍ വലിച്ചു കെട്ടിയ കയറിലൂടെ നടക്കുന്ന കായിക വിനോദമാണിത്. നല്ല പരിശീലനത്തിലൂടെ ബാലന്‍സ് നേടിയവര്‍ക്കേ ഇതു സാധ്യമാകൂ.

നാലര ലക്ഷം പേരാണ് ഇതിനകം വീഡിയോ ലൈക്ക് ചെയ്തത്. ഇത് എന്തിന്‍റെ കുഞ്ഞാണോ എന്തോ, താങ്കള്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി എന്തെങ്കിലുമുണ്ടോ, പെയ്സ്റ്റ് തിരിച്ചു ട്യൂബിലേക്ക് കയറ്റാൻ പറ്റുമോ സക്കീർ ഭായിക്ക്? ഇനിയിപ്പോ അതും കൂടിയല്ലേ ബാക്കിയുള്ളൂ, സത്യം പറ കാലിൽ ഫേവി ക്വിക്ക് തേച്ചിട്ടില്ലേ തുടങ്ങിയ രസകരമായ കമന്‍റുകളുമായി ആരാധകര്‍ വീഡിയോയ്ക്ക് താഴെയെത്തി.

Advertising
Advertising

ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് പ്രണവ് സിനിമയില്‍ നായകനായത്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തൊന്നാം നൂറ്റാണ്ട്, പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്നിവയാണ് പ്രണവിന്‍റെ മറ്റു സിനിമകള്‍.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News