പതിനാലുകാരിയെ പീഡിപ്പിച്ച കേസ്: ടിക്‌ടോക് താരം ഫൺബക്കറ്റ് ഭാർഗവ് അറസ്റ്റിൽ

കോമിക് ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായിരുന്നു ഫണ്‍ബക്കറ്റ് ഭാര്‍ഗവ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചിപ്പട ഭാര്‍ഗവ്. ഏപ്രില്‍ 16ന് പെണ്‍കുട്ടിയുടെ കുടുംബമാണ് ഭാര്‍ഗവിനെതിരെ പൊലീസില്‍ പരാതിപ്പെട്ടത്.

Update: 2021-04-21 03:36 GMT
Editor : rishad | By : Web Desk

പ്രമുഖ ടിക് ടോക്ക് താരം ഫണ്‍ബക്കറ്റ് ഭാര്‍ഗവ് അറസ്റ്റില്‍. പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ വിശാഖപ്പട്ടണം പൊലീസ് പോക്‌സോ നിയമപ്രകാരമാണ് ഫണ്‍ബക്കറ്റ് ഭാര്‍ഗവിനെ അറസ്റ്റ് ചെയ്തത്. കോമിക് ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായിരുന്നു ഫണ്‍ബക്കറ്റ് ഭാര്‍ഗവ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചിപ്പട ഭാര്‍ഗവ്. ഏപ്രില്‍ 16ന് പെണ്‍കുട്ടിയുടെ കുടുംബമാണ് ഭാര്‍ഗവിനെതിരെ പൊലീസില്‍ പരാതിപ്പെട്ടത്.

പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് കുടുംബം പൊലീസിനെ സമീപിക്കുന്നത്. പ്രമുഖ മീഡിയകളില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്‍ഗവിനെ ഹൈദരാബാദിലെ കൊമ്പള്ളിയില്‍ നിന്ന് ആന്ധ്രപ്രദേശ്‌ പൊലീസ് അറസ്റ്റ് ചെയ്തു.  

കോടതിയില്‍ ഹാരാക്കിയയ പ്രതിയെ മെയ് മൂന്ന് വരെ റിമാന്‍ഡില്‍ വിട്ടു. വൈറ്റ് നിസാന്‍ കാറും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. അതേസമയം ഇരയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News