ബന്ധുവിന് ഓക്സിജന്‍ വേണമെന്ന് റെയ്ന; പത്ത് മിനിറ്റിനുള്ളില്‍ സിലിണ്ടറെത്തുമെന്ന് സോനു സൂദ്

തുടര്‍ന്ന് ഓക്‌സിജന്‍ ലഭിച്ചെന്നും സഹായത്തിന് നന്ദി പറഞ്ഞും റെയ്‌നയുടെ ട്വീറ്റുമെത്തി.

Update: 2021-05-07 08:29 GMT
Editor : Jaisy Thomas | By : Web Desk

കോവിഡ് പ്രതിസന്ധി കാലത്ത് ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം ചെയ്ത ബോളിവുഡ് നടന്‍മാരിലൊരാളാണ് സോനു സൂദ്. ഏത് പാതിരാത്രിയിലും സഹായം അഭ്യര്‍ഥിച്ചാലും അത് ചെയ്തുകൊടുത്താലെ സോനുവിന് ഉറക്കമുള്ളൂ. സോനു തന്നെ അത് പലയാവര്‍ത്തി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് ബാധിച്ച തന്‍റെ ബന്ധുവിനായി ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ട മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയ്ക്കും സഹായം എത്തിച്ചിരിക്കുകയാണ് സോനു.

മീററ്റിലുള്ള കോവിഡ് ബാധിച്ച തന്‍റെ 65 വയസുകാരിയായ ബന്ധുവിന് അടിയന്തരമായി ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യമുണ്ടെന്ന് റെയ്‌ന വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടുള്ളതായിരുന്നു താരത്തിന്റെ ട്വീറ്റ്. എന്നാല്‍ ഉടന്‍ തന്നെ 10 മിനിറ്റിനുള്ളില്‍ സിലിണ്ടര്‍ എത്തുമെന്ന സോനു സൂദിന്‍റെ മറുപടി ട്വിറ്റെത്തി.തുടര്‍ന്ന് ഓക്‌സിജന്‍ ലഭിച്ചെന്നും സഹായത്തിന് നന്ദി പറഞ്ഞും റെയ്‌നയുടെ ട്വീറ്റുമെത്തി.

Advertising
Advertising

ഈയിടെ ഗുരുതരാവസ്ഥയിലായ ഭാരതി എന്ന കോവിഡ് രോഗിയെ നാഗ്പൂരില്‍ നിന്നും ഹൈദരാബാദിലെത്തിക്കാന്‍ സോനു എയര്‍ ആംബുലന്‍സ് സംവിധാനം ഒരുക്കിക്കൊടുത്തിരുന്നു. കോവിഡ് മൂലം ശ്വാസകോശത്തിന്‍റെ 85-90 ശതമാനം നഷ്ടപ്പെട്ട ഭാരതിയെ സോനുവിന്‍റെ സഹായത്തോടെ ഹൈദരാബാദിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം നേരിട്ടപ്പോള്‍ ഉടന്‍ തന്നെ ഓക്‌സിജന്‍ എത്തിച്ചു കൊടുത്ത് 22 പേരുടെ ജീവന്‍ രക്ഷിക്കാന്‍ നടനും അദ്ദേഹത്തിന്റെ ചാരിറ്റി ഫൗണ്ടേഷനും കഴിഞ്ഞിട്ടുണ്ട്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News