സൗബിൻ ഇനി 'ആബേൽ'; ചിത്രീകരണം ആരംഭിച്ചു

മലയോര കുടിയേറ്റ കർഷകരുടെ പശ്ചാത്തലത്തില്‍ ഏതാനും ക്രൈസ്തവ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ കഥ മുന്നോട്ടുപോകുന്നത്

Update: 2022-09-30 12:17 GMT
Editor : ijas

സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആബേൽ' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇന്നലെ ഇടുക്കി കട്ടപ്പനയിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. നവാഗതനായ അനീഷ് ജോസ് മൂത്തേടൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം മേരി മാതാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനിൽ മാത്യു ആണ് നിർമ്മിക്കുന്നത്. വി.എഫ്.എക്സ് ഡയറക്ഷനിലും ആഡ് ഫിലിം രംഗത്തും പ്രവർത്തിച്ചു പോന്നതിനു ശേഷമാണ് അനീഷ് ജോസ് മൂത്തേടൻ മുഴുനീള സിനിമാ രംഗത്തേക്കു കടന്നു വരുന്നത്.

മലയോര കുടിയേറ്റ കർഷകരുടെ പശ്ചാത്തലത്തില്‍ ഏതാനും ക്രൈസ്തവ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ കഥ മുന്നോട്ടുപോകുന്നത്. കുടിയേറ്റക്കാരുടെ ഭൂമി ശാസ്ത്രവും, ആചാരങ്ങളും, സംസ്ക്കാരവും ഒക്കെ കോർത്തിണക്കി ബന്ധങ്ങളുടെ കഥ പ്രണയ പശ്ചാത്തലത്തില്‍ ചിത്രം പറയുന്നു. സൗബിൻ ഷാഹിർ ആണ് ചിത്രത്തിലെ 'ആബേൽ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിഥി രവിയാണ് നായിക.

Advertising
Advertising

നിസ്താർ അഹമ്മദ് സേഠ്, ലെന, ജോണി ആൻ്റണി, ജോജി മുണ്ടക്കയം (ജോജി ഫെയിം), അലൻസിയർ, ശ്രീകാന്ത് മുരളി, ഹരിലാൽ, ഹരീഷ് പെങ്ങൻ, സീമ.ജി.നായർ, ആഞ്ജലീനാ ജോയ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം-അജ്മൽ ഹസ്ബുല്ല. ഛായാഗ്രഹണം-രതീഷ്.കെ.അയ്യപ്പൻ. എഡിറ്റിങ്-രതിൻ രാധാകൃഷ്ണൻ.കലാസംവിധാനം-സഹസ് ബാല. മേക്കപ്പ്-പ്രദീപ് രംഗൻ. വസ്ത്രാലങ്കാരം-സിജി തോമസ് നോബൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-സൈഗാൾ. അസോസിയേറ്റ് ഡയറക്ടർ-ഡാർവിൻ തോമസ്. പ്രൊഡക്ഷൻ മാനേജർ-സുനിൽ കൊട്ടാരക്കര. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്-മോഹൻ രാജ് പയ്യന്നൂർ, അനിൽ. പ്രൊഡക്ഷൻ കൺട്രോളർ-നോബിൾ ജേക്കബ്ബ്. പ്രൊജക്ട് ഡിസൈനർ-ടോമി വര്ഗീസ്. നിശ്ചല ഛായാഗ്രഹണം-സലിഷ് പെരിങ്ങോട്ടുകര. പി.ആര്‍.ഒ-വാഴൂർ ജോസ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News