'കണ്ണുപൊത്തി കളിക്കാൻ അമ്മാമ്മ ഇല്ലെന്ന് അവൾ അറിഞ്ഞിട്ടില്ല': വീഡിയോ പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്

പേരക്കുട്ടിയോടൊപ്പം കണ്ണുപൊത്തി കളിക്കുന്ന സുബ്ബലക്ഷ്മി അമ്മയെ വീഡിയോയിൽ കാണാം

Update: 2023-12-01 14:18 GMT
Editor : banuisahak | By : banuisahak

മലയാളത്തിന്റെ പ്രിയപ്പെട്ട മുത്തശ്ശിയായിരുന്നു സുബ്ബലക്ഷ്മി... സുദർശനക്ക് തന്റെ പ്രിയപ്പെട്ട അമ്മാമ്മയും. എത്ര കണ്ണുപൊത്തി കാണിച്ചിട്ടും അമ്മാമ്മ കളിക്കാൻ കൂടാത്തതിന്റെ സങ്കടം സുദർശനയുടെ മുഖത്ത്. മകളുടെയും മുത്തശ്ശിയുടെയും ഹൃദയഭേദകമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. 

പേരക്കുട്ടിയോടൊപ്പം കണ്ണുപൊത്തി കളിക്കുന്ന സുബ്ബലക്ഷ്മി അമ്മയെ വീഡിയോയിൽ കാണാം. കാണുമ്പോൾ ഹൃദയം നിറയുമെങ്കിലും കണ്ണുനിറച്ചാണ് വീഡിയോ അവസാനിക്കുന്നത്. മൂന്ന് തലമുറകൾ കണ്ടാണ് സുബ്ബലക്ഷ്മിയുടെ മടക്കം. സുബ്ബലക്ഷ്മിയുടെ മകൾ നടിയും നർത്തകിയുമായ താര കല്യാൺ സുപരിചിതയാണ്. താരാ കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിൽ സജീവമാണ്. 

Advertising
Advertising

സൗഭാഗ്യ പങ്കുവെക്കാറുള്ള മുത്തശ്ശിക്കൊപ്പമുള്ള വീഡിയോയും ഫോട്ടോകളും വളരെപെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. സൗഭാഗ്യയുടെ മകൾ സുദർശനയും സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് സുപരിചിതയാണ്. കുഞ്ഞ് സുദർശന അമ്മാമ്മയോടൊപ്പം കളിക്കുന്ന വീഡിയോയാണ് സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്.

Full View

'പകരം വെക്കാനാകാത്തത്' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ ആളുകൾ നിറകണ്ണുകളോടെയാണ് സ്വീകരിച്ചത്. കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ട വേദനയെന്ന് ആളുകൾ കമന്റ് സെക്ഷനിൽ കുറിച്ചു. 'എന്റെ അവസരം വരുമ്പോൾ നമുക്ക് കണ്ടുമുട്ടാം' എന്ന അടിക്കുറിപ്പോടെ സൗഭാഗ്യ മറ്റൊരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. 

ഇന്നലെയാണ് നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചത്. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുത്തശ്ശി വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ്. കല്യാണരാമന്‍, നന്ദനം, തിളക്കം, പാണ്ടിപ്പട, സിഐഡി മൂസ, സൗണ്ട് തോമ, രാപ്പകൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - banuisahak

contributor

Similar News