ചലച്ചിത്ര സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വീട്ടിലായിരുന്നു അന്ത്യം

Update: 2021-12-21 06:52 GMT
Editor : Jaisy Thomas | By : Web Desk

പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വീട്ടിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചലച്ചിത്ര രംഗത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു സുനില്‍.

നിരവധി സിനിമകളുടെ ഭാഗമായിരുന്നു സുനില്‍. 2014ല്‍ പുറത്തിറങ്ങിയ ഒന്നും മിണ്ടാതെ എന്നു ചിത്രത്തിനു വേണ്ടിയാണ് സുനില്‍ അവസാനമായി നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചത്. ഇദ്ദേഹത്തിന്‍റെ ക്യാമറയില്‍ പതിയാത്ത താരങ്ങള്‍ ചുരുക്കമാണ്. ''സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നത് അസിസ്റ്റന്‍റ് ഡയറക്ടർ ഉം പ്രൊഡക്ഷൻ സഹായിയും പുതിയ ഒരു സംവിധായകന് ധൈര്യം കൊടുക്കുന്ന ആളും ഒക്കെയാണ് എന്ന് പാസഞ്ചര്‍ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് മനസ്സിലാക്കി തന്ന വലിയ എളിയ മനുഷ്യൻ'' സുനിലിനെ സ്മരിച്ച് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News