രവിശങ്കറിന് ആ പൂച്ചക്കുട്ടിയെ അയച്ചതാര്?'സമ്മര്‍ ഇന്‍ ബത്‌ലഹേം'രണ്ടാം ഭാഗം വരുന്നു

മേരി ആവാസ് സുനോ എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് ‘സമ്മര്‍ ഇന്‍ ബത്‌ലേഹി’മിന്‍റെ നിര്‍മാതാവ് സിയാദ് കോക്കർ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്

Update: 2022-04-25 05:58 GMT
Editor : Jaisy Thomas | By : Web Desk

ഇപ്പോഴും ടിവിയില്‍ വന്നാല്‍ പലരും ചാനല്‍ മാറ്റാതെയിരുന്ന് കാണുന്ന ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‍ലഹേം. സുരേഷ് ഗോപിയും ജയറാമും മഞ്ജു വാര്യരും കലാഭവന്‍ മണിയുമെല്ലാം ഒത്തു ചേര്‍ന്ന ഉത്സവം പോലൊരു ചിത്രം. ക്ലൈമാക്സില്‍ സുരേഷ് ഗോപിയും മഞ്ജുവും ഒരുമിക്കുന്നതാണ് കാണിക്കുന്നെങ്കില്‍ മറ്റൊരു സസ്പെന്‍സ് ബാക്കിവച്ചാണ് സിനിമ അവസാനിക്കുന്നത്. ജയറാം അവതരിപ്പിക്കുന്ന രവിശങ്കറിന് ആരാണ് ആ പൂച്ചക്കുട്ടിയെ അയച്ചെന്ന്. സിനിമ റിലീസ് ചെയ്തിട്ട് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ആ ചോദ്യം ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരോട് പല ആരാധകരും ചോദിക്കാറുണ്ട്. ഇപ്പോള്‍ ആ ചോദ്യങ്ങള്‍ക്കൊക്കെ വിരാമമാവുകയാണ്. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാവ് സിയാദ് കോക്കര്‍.

Advertising
Advertising

മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് 'സമ്മര്‍ ഇന്‍ ബത്‌ലേഹി'മിന്‍റെ നിര്‍മാതാവ് സിയാദ് കോക്കർ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1998ലാണ് സമ്മര്‍ ഇന്‍ ബത്‍ലെഹം തിയറ്ററുകളില്‍ എത്തിയത്. സിബി മലയിലായിരുന്നു സംവിധാനം. കോക്കേഴ്സ് ഫിലിംസിന്‍റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ചിത്രം വിതരണം ചെയ്തത് കോക്കേഴ്സ്, എവർഷൈൻ, അനുപമ റിലീസ് എന്നിവർ ചേർന്നാണ്. ചിത്രത്തിന്‍റെ കഥ വേണു നാഗവള്ളിയുടേതാണ് തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജിത്തും. മോഹന്‍ലാലിന്‍റെ അതിഥി വേഷവും ചിത്രത്തിന്‍റെ പ്രത്യേകതയായിരുന്നു. ലേസാ ലേസാ എന്ന പേരില്‍ പ്രിയദര്‍ശന്‍ ചിത്രം പിന്നീട് ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News