ഗദ്ദര്‍ 2വിനൊപ്പം ഒഎംജി 2 റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടു, അക്ഷയ് അതു നിരസിച്ചു; വെളിപ്പെടുത്തലുമായി സണ്ണി ഡിയോള്‍

എന്തായാലും രണ്ട് സിനിമകൾ റിലീസ് ചെയ്യാമെന്നായിരുന്നു അവരുടെ നിലപാട്

Update: 2023-11-02 06:17 GMT

സണ്ണി ഡിയോള്‍/അക്ഷയ് കുമാര്‍

മുംബൈ: ബോളിവുഡില്‍ സണ്ണി ഡിയോളിന്‍റെ ശക്തമായ തിരിച്ചുവരവിന് കാരണമായ ചിത്രമായിരുന്നു ഗദ്ദര്‍ 2. സണ്ണി തന്നെ നായകനായി 2001ല്‍ റിലീസ് ചെയ്ത ഗദ്ദര്‍ ഏക് പ്രേംകഥയുടെ രണ്ടാം ഭാഗമാണ് ഗദ്ദര്‍‌ 2. അക്ഷയ് കുമാറിന്‍റെ ഒഎംജി 2വിനൊപ്പമാണ് ചിത്രം തിയറ്റുകളിലെത്തിയത്. ഗദ്ദര്‍ 2 സൂപ്പര്‍ഹിറ്റാവുകയും ഒഎംജി 2 ബോക്സോഫീസില്‍ തകര്‍ന്നു തരിപ്പണമാവുകയും ചെയ്തു. എന്നാല്‍ തന്‍റെ ചിത്രത്തിനൊപ്പം ഒഎംജി 2 റിലീസ് ചെയ്യരുതെന്ന് അക്ഷയ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നതായി സണ്ണി ഡിയോള്‍ വെളിപ്പെടുത്തി. 'കോഫി വിത്ത് കരണിലാണ്' സണ്ണി ഇക്കാര്യം പറഞ്ഞത്.

Advertising
Advertising

"ഇത് നിങ്ങളുടെ കയ്യിലാണെങ്കിൽ ദയവായി അത് ചെയ്യരുത് എന്ന് ഞാൻ അവനോട് പറഞ്ഞു. , പക്ഷേ അദ്ദേഹം പറഞ്ഞു, 'ഇല്ല' എന്നായിരുന്നു മറുപടി. എന്തായാലും രണ്ട് സിനിമകൾ റിലീസ് ചെയ്യാമെന്നായിരുന്നു അവരുടെ നിലപാട്. എനിക്ക് അഭ്യര്‍ഥിക്കാനല്ലേ സാധിക്കൂ..അതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ? '' സണ്ണി കരണ്‍ ജോഹറിനോട് പറഞ്ഞു. "എന്‍റെ സിനിമ റിലീസ് ചെയ്യുന്നുവെന്നും വർഷങ്ങളായി സിനിമകളൊന്നും വിജയിച്ചിട്ടില്ലെന്നും മറ്റാരും അതിനൊപ്പം വരണമെന്നും ഞാൻ ആഗ്രഹിച്ചില്ല. പക്ഷേ നിങ്ങൾക്ക് ആരെയും തടയാൻ കഴിയില്ലെന്ന് നിങ്ങൾ എന്നോട് തുറന്നുപറഞ്ഞാൽ അത് വളരെ വൈകാരികമായ കാര്യമാണ്. തീർച്ചയായും അത് നിങ്ങളെ വേദനിപ്പിക്കുന്നു, പക്ഷേ ഞാൻ പറഞ്ഞു 'ഇത് കാര്യമാണോ?' നമുക്ക് അതിനൊപ്പം പോകാം." രണ്ടു ചിത്രങ്ങള്‍ തമ്മിലുള്ള ബോക്സോഫീസ് ക്ലാഷിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സണ്ണിയുടെ മറുപടി ഇതായിരുന്നു.

സണ്ണിയുടെ 'ഗദർ 2' ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി മുന്നേറി. ഏകദേശം ഒരു മാസം കൊണ്ട് 515.03 കോടി രൂപ കലക്ഷൻ നേടി.പ്രഭാസ് നായകനായ 'ബാഹുബലി 2' ഹിന്ദി പതിപ്പിന്റെ കളക്ഷനെ മറികടന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായും ഗദ്ദര്‍ 2 മാറി.എന്നാല്‍ ഒഎംജി 2വിന് സമ്മിശ്ര പ്രതികരണമാണ് ലംഭിച്ചത്. 120 കോടിയാണ് ചിത്രത്തിന്‍റെ കലക്ഷന്‍. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News