ഹനുമാനാകാന്‍ പ്രതിഫലം കുറച്ച് സണ്ണി ഡിയോള്‍; രാമായണത്തിനു വേണ്ടി വാങ്ങുന്നത് 45 കോടി!

75 കോടിയാണ് താരത്തിന്‍റെ നിലവിലെ പ്രതിഫലമെങ്കിലും രാമായണത്തിനു വേണ്ടി ഡിസ്കൗണ്ട് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്

Update: 2023-10-27 05:49 GMT
Editor : Jaisy Thomas | By : Web Desk

സണ്ണി ഡിയോള്‍

മുംബൈ: ആദിപുരുഷിനി ശേഷം രാമായണത്തെ ആസപ്ദമാക്കി മറ്റൊരു ചിത്രം കൂടി ബോളിവുഡില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ് രാമന്‍റെ വേഷത്തിലെത്തുന്നത്. സീതയായി സായ് പല്ലവിയും അഭിനയിക്കുന്നു. ഹനുമാനായി എത്തുന്നത് പ്രശസ്ത നടന്‍ സണ്ണി ഡിയോളാണ്.

45 കോടിയാണ് രാമായണത്തിനു വേണ്ടി സണ്ണി വാങ്ങുന്നത്. ഗദ്ദര്‍ 2വിന്‍റെ ഗംഭീര വിജയത്തിനു ശേഷം സണ്ണി പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരുന്നു. 75 കോടിയാണ് താരത്തിന്‍റെ നിലവിലെ പ്രതിഫലമെങ്കിലും രാമായണത്തിനു വേണ്ടി ഡിസ്കൗണ്ട് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.ആമിര്‍ ഖാന്‍ നിര്‍മ്മിക്കുന്ന 'ലാഹോര്‍ 1947'ലാണ് സണ്ണി കരാറൊപ്പിട്ട മറ്റൊരു ചിത്രം. രാജ്‍കുമാര്‍ സന്തോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertising
Advertising

വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ കന്നഡ താരം യഷ് ആണ് രാവണനാകുന്നത്. ലോകത്തെ പ്രമുഖ വിഷ്വല്‍ കമ്പനികളും ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കും. ഇന്ത്യൻ സ്‌ക്രീനിൽ ഇതുവരെ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ താരനിരയാണ് ചിത്രം ഒരുക്കുന്നത്. 2014 ഫെബ്രുവരിയോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. സീതാപഹരണത്തെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രമൊരുക്കുന്നത്. രണ്ടാം ഭാഗം പൂര്‍ണമായും രാവണനെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. രാവണനാകാന്‍ 15 ദിവസമാണ് യഷ് അനുവദിച്ചിട്ടുള്ളതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News