ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും; 'പാപ്പന്‍' ട്രെയിലര്‍ റിലീസ് ഇന്ന്

2014ല്‍ പുറത്തിറങ്ങിയ സലാം കശ്മീരാണ് ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച അവസാന ചിത്രം

Update: 2022-04-16 06:23 GMT
Editor : ijas
Advertising

ഏഴ് വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന പുതിയ ചിത്രം പാപ്പന്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ ഇന്ന് വൈകിട്ട് 6.30ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. 2014ല്‍ പുറത്തിറങ്ങിയ സലാം കശ്മീരാണ് ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച അവസാന ചിത്രം. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷ് ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും പാപ്പന്‍ സിനിമക്കുണ്ട്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പനില്‍ 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐ.പി.എസ്' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബർ 13ന് രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ച ചിത്രം ജനുവരിയിൽ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയും പാപ്പന് പിന്നണിയിലുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്‍റെ ക്യാമറ.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ സണ്ണി വെയിന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആര്‍.ജെ ഷാനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. ജേക്ക്‌സ് ബിജോയ് സംഗീതവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ. കലാസംവിധാനം നിമേഷ് എം താനൂർ. മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം പ്രവീൺ വർമ. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി. സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ. ഡിസൈൻസ് ഓൾഡ് മങ്ക്സ്. ഡ്രീം ബിഗ് ഫിലിംസ് പാപ്പന്‍ പ്രദര്‍ശനത്തിനെത്തിക്കും.

Suresh Gopi and Joshi after a gap of seven years; 'Pappan' trailer release today

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News