'തൈര്, ചമ്മന്തി, നാരങ്ങാ അച്ചാർ... എത്രയെണ്ണത്തിനാ ഞാൻ ഊട്ടിക്കൊടുത്തിരിക്കുന്നത്'; കാവലിന് തൊട്ടുമുമ്പ് സുരേഷ് ഗോപി

കേരളത്തിൽ 220 സ്‌ക്രീനുകളിലാണ് കാവൽ റിലീസ് ചെയ്യുന്നത്.

Update: 2021-11-24 12:39 GMT
Editor : abs | By : Web Desk

നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന സുരേഷ് ഗോപി ചിത്രം കാവൽ നാളെയാണ് തിയേറ്ററിലെത്തുന്നത്. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയ്ക്ക് മുമ്പ്, പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

ദുബായിൽ നടിയും അവതാരകയുമായ നൈല ഉഷയ്ക്ക് നൽകിയ അഭിമുഖത്തിലെ ഭാഗമാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. ഇഷ്ടഭക്ഷണം ഏതെന്നാണ് നൈലയുടെ ചോദ്യം. 'ഇഡലി, തൈര്, നാരങ്ങാ അച്ചാർ' എന്നാണ് താരത്തിന്റെ ഉത്തരം. ഇഡലിക്കൊപ്പം തൈരോ എന്ന് നൈല തിരിച്ചു ചോദിക്കുമ്പോൾ 'നല്ല കോമ്പിനേഷനാണ്, എത്രയെണ്ണത്തിനെ ഞാൻ ഊട്ടിക്കൊടുത്തിട്ടുണ്ട്, നിനക്ക് തന്നിട്ടില്ലേ, ജോജുവിനോടും നരേനോടും ചോദിച്ചു നോക്കൂ' - എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. 

Advertising
Advertising

കേരളത്തിൽ 220 സ്‌ക്രീനുകളിലാണ് കാവൽ റിലീസ് ചെയ്യുന്നത്. സുരേഷ് ഗോപിക്ക് പുറമേ, രഞ്ജി പണിക്കരും പ്രധാന വേഷത്തിലെത്തുന്നു. റേച്ചൽ ഡേവിഡാണ് നായിക. ഗുഡ്‌വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് നിർമാണം.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News