തമിഴിലെ ആദ്യ വെബ് സീരിസുമായി ആമസോൺ പ്രൈം; സുഴൽ - ദി വോർടെക്‌സിന്റെ ട്രെയിലർ പുറത്തിറങ്ങി

സ്‌കൂൾ വിദ്യാർഥിനിയുടെ തിരോധാനവും തുടർന്നുണ്ടാവുന്ന സംഭവവികാസനങ്ങളുമാണ് 8 എപ്പിസോഡുകളുള്ള ക്രൈം ത്രില്ലർ പറയുന്നത്

Update: 2022-06-07 14:10 GMT
Editor : ലിസി. പി | By : Web Desk

തമിഴിലെ ആദ്യത്തെ ഒറിജിനൽ സീരീസായ 'സുഴൽ - ദി വോർടെക്സിന്റെ ട്രെയിലർ പ്രൈം വീഡിയോ പുറത്തിറക്കി. ഡൈനാമിക് ജോഡികളായ പുഷ്‌കറും ഗായത്രിയും ചേർന്ന് എഴുതിയ സുഴൽ - ദി വോർട്ടക്‌സ് എന്ന അന്വേഷണാത്മക സീരിയസ് സംവിധാനം ചെയ്തിരിക്കുന്നത് ബ്രമ്മ, അനുചരൺ. എം എന്നിവരാണ്.

സ്‌കൂൾ വിദ്യാർഥിനിയുടെ തിരോധാനവും തുടർന്നുണ്ടാവുന്ന സംഭവവികാസനങ്ങളുമാണ് 8 എപ്പിസോഡുകളുള്ള ക്രൈം തില്ലർ പറയുന്നത്. കതിർ, ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഡി, രാധാകൃഷ്ണൻ, പാർത്ഥിപൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തമിഴിന് പുറമെ ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക്, ഇംഗ്ലീഷ് അടക്കമുള്ള ഇന്ത്യൻ ഭാഷകളിലും ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ജാപ്പനീസ്, പോളിഷ്, പോർച്ചുഗീസ്, കാസ്റ്റിലിയൻ സ്പാനിഷ്, ലാറ്റിൻ സ്പാനിഷ്, അറബിക്, ടർക്കിഷ് തുടങ്ങിയ വിദേശ ഭാഷകളിലും പ്രീമിയർ ചെയ്യും. ചൈനീസ്, ചെക്ക്, ഡാനിഷ്, ഡച്ച്, ഫിലിപ്പിനോ, ഫിന്നിഷ്, ഗ്രീക്ക്, ഹീബ്രു, ഹംഗേറിയൻ, ഇന്തോനേഷ്യൻ, കൊറിയൻ, മലായ്, നോർവീജിയൻ ബോക്ം, റൊമാനിയൻ, റഷ്യൻ, സ്വീഡിഷ്, തായ്, യുക്രേനിയൻ, വിയറ്റ്‌നാമീസ് തുടങ്ങി നിരവധി വിദേശ ഭാഷകളിൽ ഈ സീരീസ് സബ്‌ടൈറ്റിലുകളോടെ ലഭ്യമാകും. ജൂൺ 17 മുതൽ ഇന്ത്യയിലെയും മറ്റ് 240 രാജ്യങ്ങളിലുള്ള പ്രൈം അംഗങ്ങൾക്ക് സുഴൽ - ദി വോർടെക്‌സ് കാണാൻ കഴിയും.Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News