ഡി.എന്‍.എ, ഐപിഎസ്; രണ്ടാം വരവിനൊരുങ്ങി കോട്ടയം കുഞ്ഞച്ചന്‍റെ സംവിധായകന്‍

ഫൊറൻസിക് ബയോളജിക്കൽ ത്രില്ലറിലൊരുക്കുന്ന "ഡി എൻ എ "യുടെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കും

Update: 2023-01-16 07:02 GMT

മമ്മൂട്ടിയും ടി.എസ് സുരേഷ് ബാബുവും

കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍ തുടങ്ങി നിരവധി സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ടി.എസ് സുരേഷ് ബാബു, ഡി.എൻ.എ, ഐ. പി.എസ് എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത് നടന്‍ മമ്മൂട്ടിയാണ്.


ഫോറൻസിക് ബയോളജിക്കൽ ത്രില്ലറിലൊരുക്കുന്ന "ഡി എൻ എ "യുടെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കും. "IF REVENGE IS AN ART YOUR KILLER IS AN ARTIST " എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അസ്കർ സൗദാൻ നായകനാകുന്നു. അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ് , രവീന്ദ്രൻ , സെന്തിൽരാജ്, പത്മരാജ് രതീഷ് , ഇടവേള ബാബു, സുധീർ (ഡ്രാക്കുള ), അമീർ നിയാസ്, പൊൻവർണ്ണൻ , നമിതാ പ്രമോദ്, ഹണി റോസ് , ഗൗരിനന്ദ, ലക്ഷ്മി മേനോൻ , അംബിക എന്നിവർക്കൊപ്പം ബാബു ആന്‍റണിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു.

Advertising
Advertising

ബാനർ - ബെൻസി പ്രൊഡക്ഷൻസ്, നിർമ്മാണം - കെ വി അബ്ദുൾ നാസർ, സംവിധാനം - ടി എസ് സുരേഷ് ബാബു, രചന - ഏ കെ സന്തോഷ്, എഡിറ്റിംഗ് - ഡോൺ മാക്സ് , ചമയം - പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ - അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ, കല-ശ്യാം കാർത്തികേയൻ, കോസ്റ്റ്യും - നാഗരാജൻ, ആക്ഷൻ -സ്‌റ്റണ്ട് സെൽവ, പഴനിരാജ്, ഫിനിക്സ് പ്രഭു, പബ്ലിസിറ്റി ഡിസൈൻസ് - അനന്തു എസ് കുമാർ , പി ആർ ഓ - വാഴൂർ ജോസ് ,അജയ് തുണ്ടത്തിൽ . എറണാകുളവും ചെന്നൈയുമാണ് ലൊക്കേഷനുകള്‍. 




 



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News