തഖബ്ബലല്ലാഹ്... പെരുന്നാള്‍ പാട്ടുമായി എന്‍സോള്‍ മീഡിയ

പെരുന്നാളിനോട് അനുബന്ധിച്ചാണ് തഖബ്ബലല്ലാഹ് എന്ന പെരുന്നാള്‍പ്പാട്ട് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ എന്‍സോള്‍ മീഡിയ റിലീസ് ചെയ്തത്.

Update: 2024-04-09 09:33 GMT

എന്‍സോള്‍ മീഡിയ ആദ്യമായി അണിയിച്ചൊരുക്കിയ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു. പെരുന്നാളിനോട് അനുബന്ധിച്ചാണ് തഖബ്ബലല്ലാഹ് എന്ന പെരുന്നാള്‍പ്പാട്ട് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ എന്‍സോള്‍ മീഡിയ റിലീസ് ചെയ്തത്.

നിറഞ്ഞുപെയ്തിടാം, നല്ല നിലാപ്പെരുന്നാളാവാം എന്നിങ്ങനെയുളള ഇഖ്ബാല്‍ മുള്ളുങ്ങലിന്റെ വരികള്‍ക്ക് ഗായകരായ സുഹൈലും മുനീബും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. പെരുന്നാള്‍ പാട്ട് പാടി അഭിനയിച്ചിരിക്കുന്നതും ഈ ഗായകര്‍ ഒരുമിച്ചാണ്. കോഴിക്കോട് ബീച്ചിന്റെ മനോഹാരിതയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ പെരുന്നാള്‍പ്പാട്ടിന്റെ ക്യാമറ ബബീഷ് കക്കോടിയാണ് ചെയ്തത്. എഡിറ്റ് അജിത് ചന്ദ്രന്‍.

Advertising
Advertising

റിലീസ് ചെയ്ത് രണ്ടുദിവസങ്ങള്‍ക്കുളളില്‍ തന്നെ ആദ്യ സംരംഭത്തിന് മികച്ച പ്രതികരണമാണ് കമന്റുകളിലൂടെ ലഭിക്കുന്നതും. മ്യൂസിക് വീഡിയോകള്‍ അടക്കം ധാരാളം പരിപാടികള്‍ തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴി വൈകാതെ ഉണ്ടാകുമെന്നും എന്‍സോള്‍ മീഡിയ അറിയിച്ചു.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News