തലൈവർ 170: 32 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു

ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിൽ രജനികാന്ത് എത്തുന്നതോടെ ചിത്രത്തിന് ഇതുവരെ ഉണ്ടായിരുന്നതിനെക്കാൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്

Update: 2023-06-10 13:39 GMT
Editor : banuisahak | By : Web Desk

രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്‌ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.

അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്ന ചിത്രങ്ങൾക്ക് ശേഷം 32 വർഷങ്ങളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഒത്തുചേരലാണ് വീണ്ടും സംഭവിക്കാനായി ഒരുങ്ങുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ 2 സൂപ്പർ മെഗാതാരങ്ങൾ ഒന്നിക്കുമ്പോൾ സോഷ്യൽ മീഡിയയും ആളിക്കത്തുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കും. തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.

Advertising
Advertising

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിൽ മൊയ്‌ദീൻ ഭായി എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് എത്തുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിൽ രജനികാന്ത് എത്തുന്നതോടെ ചിത്രത്തിന് ഇതുവരെ ഉണ്ടായിരുന്നതിനെക്കാൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

ചുവന്ന തൊപ്പിയും കുർത്തയും ധരിച്ചാണ് രജനികാന്തിനെ പോസ്റ്ററിൽ കാണുന്നത്. താടിയും മുടിയും മീശയും സാൾട്ട് ആൻഡ് പേപ്പർ ലുക്കിലും. ഒരു കലാപത്തിനിടയിൽ നടന്ന് വരുന്ന രജനികാന്തിന്റെ പോസ്റ്റർ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. അർധരാത്രിയോടെയാണ് പോസ്റ്റർ പുറത്ത് വന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സംഗീതം - എ ആർ റഹ്മാൻ, ഛായാഗ്രഹണം - വിഷ്ണു രംഗസാമി, എഡിറ്റർ - പ്രവീണ് ഭാസ്‌കർ

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News