ആ അനശ്വരഗാനം വീണ്ടും ഷഹബാസിന്റെ ശബ്ദത്തിൽ; നീലവെളിച്ചത്തിലെ 'താമസമെന്തെ വരുവാൻ' പുറത്തിറങ്ങി

വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഗാനം വീണ്ടും ഒരുങ്ങിയത്

Update: 2023-03-03 05:36 GMT
Advertising

കൊച്ചി: മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ബാബുക്കയുടെ അനശ്വര ഗാനം 'താമസമെന്തെ വരുവാൻ' പുതിയ രൂപത്തിൽ പുറത്തിറങ്ങി. അനശ്വരഗാനത്തോട് നീതി പുലർത്തിക്കൊണ്ട് ബിജിബാലും റെക്സ് വിജയനുമാണ് ഗാനം ഒരുക്കിയിരിക്കുന്നത്. എം.എസ് ബാബുരാജ് ഈണം പകർന്ന് പി.ഭാസ്‌ക്കരൻ മാസ്റ്റർ വരികളെഴുതി യേശുദാസ് ആലപിച്ച ഈ ഗാനത്തിന്‍റെ പുതിയ പതിപ്പ് മലയാളത്തിന്‍റെ സ്വന്തം ഷഹബാസ് അമനാണ് വീണ്ടും ആലപിച്ചിരിക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഗാനം വീണ്ടും ഒരുങ്ങിയത്. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറർ സിനിമയായ ഭാർഗവീനിലയം റിലീസ് ചെയ്ത് 59 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീർ തന്നെ തിരക്കഥ എഴുതി ഭാർഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. ഏ.വിൻസെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് നീലവെളിച്ചം നിർമ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിൻ അലി പുലാട്ടിൽ അബ്ബാസ് പുതുപ്പറമ്പിൽ എന്നിവരാണ് സഹനിർമാതാക്കൾ.


ചെമ്പൻ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ജിതിൻ പുത്തഞ്ചേരി, നിസ്തർ സേട്ട്, പ്രമോദ് വെളിയനാട്, തസ്‌നീം, പൂജ മോഹൻ രാജ്, ദേവകി ഭാഗി, ഇന്ത്യൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റിങ് വി. സാജനാണ്.


പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കർ. മേക്കപ്പ്-റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്. ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, നിക്‌സൺ ജോർജ്. സ്ട്രിംഗ്സ് ഫ്രാൻസിസ് സേവ്യർ, ഹെറാൾഡ്, ജോസുകുട്ടി, കരോൾ ജോർജ്, ഫ്രാൻസിസ്. സഹസംവിധാനം ഹരീഷ് തെക്കേപ്പാട്ട്, ബിബിൻ രവീന്ദ്രൻ. സംഘട്ടനം സുപ്രീം സുന്ദർ, നൃത്ത സംവിധാനം ഡോ. ശ്രീജിത്ത് ഡാൻസിറ്റി. പി.ആർ.ഒ.- എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്. പരസ്യകല യെല്ലോ ടൂത്ത്.


Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News