റോഷാക്കിൻറെ മറ്റൊരു ബിഹൈൻഡ് ദി സീൻ വിഡിയോ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

റോഷാക്ക് ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം നേടിയത് 9.75 കോടി ആയിരുന്നു

Update: 2022-10-19 05:56 GMT

കൊച്ചി: മമ്മൂട്ടി ചിത്രം 'റോഷാക്ക്' തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീര്‍ ആണ്. ഒക്ടോബര്‍ 7 ന് ഇന്ത്യയിലും സൌദി അറേബ്യ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിലും റിലീസ് ചെയ്യപ്പെട്ട റോഷാക്ക് ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം നേടിയത് 9.75 കോടി ആയിരുന്നു. ചിത്രം ഇതിനകം 34 കോടി ബോക്സോഫീസിൽ നിന്ന് നേടിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ് റോഷാക്ക്. ചിത്രം പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇപ്പോൾ ചിത്രത്തിന്റെ മറ്റൊരു മേക്കിങ് വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. റോഷാക്കിൻറെ കഥയും കഥാപാത്രങ്ങളും ഇതിനോടകം തന്നെ പ്രക്ഷക ഹൃദയത്തിൽ സ്ഥാനം നേടി കഴിഞ്ഞു. മമ്മൂട്ടി, ബിന്ദു പണിക്കർ,ഷറഫുദ്ധീൻ അടക്കമുള്ള താരങ്ങള്‍ക്ക് വലിയ കൈയ്യടിയാണ് പ്രക്ഷകരിൽ നിന്നും ലഭിക്കുന്നത്.

Advertising
Advertising

ഫോറം കേരളത്തിന്‍റെ കണക്ക് പ്രകാരം സമീപകാലത്ത് തരംഗം തീര്‍ത്ത മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 86.77 ലക്ഷവും തല്ലുമാല 80.5 ലക്ഷവുമാണ് റിലീസിന് ശേഷമുള്ള രണ്ടാം ശനിയാഴ്ച കേരളത്തില്‍ നിന്ന് നേടിയത്. പാപ്പന്‍, കടുവ, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ സമീപകാല ഹിറ്റുകളുടെ രണ്ടാം ശനിയാഴ്ച കളക്ഷനെയും റോഷാക്ക് മറികടന്നുവെന്നും ഫോറം കേരളം അറിയിക്കുന്നു. ഡാര്‍ക് ത്രില്ലര്‍ പശ്ചാത്തലമുള്ള ഒരു ചിത്രം റിലീസ് ചെയ്ത് ഇത്ര ദിവസത്തിന് ശേഷവും ഇത്തരത്തിലുള്ള പ്രേക്ഷക പ്രതികരണം നേടുന്നത് അപൂര്‍വ്വതയാണെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News