"സന്തോഷ വാർത്ത, അമ്മ എന്‍റെ രാജി അംഗീകരിച്ചു": ഹരീഷ് പേരടി

വിജയ് ബാബുവിനെതിരായ ലൈംഗികാരോപണ പരാതിയിലാണ് ഹരീഷ് പേരടി അമ്മ സംഘടനക്ക് രാജി സമര്‍പ്പിച്ചത്

Update: 2022-06-16 12:15 GMT
Editor : ijas

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ തന്‍റെ രാജി അംഗീകരിച്ചതായും അതില്‍ സന്തോഷമുണ്ടെന്നും നടന്‍ ഹരീഷ് പേരടി. ഇന്നലെ ചേര്‍ന്ന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് രാജി അംഗീകരിച്ചത്. ഇക്കാര്യം അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു തന്നെ അറിയിച്ചതായും ഹരീഷ് പേരടി പറഞ്ഞു. അമ്മ രാജി സ്വീകരിച്ചതിന് പിന്നാലെ പൂത്തിരി കത്തിച്ച് ആഘോഷിക്കുന്ന ചിത്രവും ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ചു.

Full View

വിജയ് ബാബുവിനെതിരായ ലൈംഗികാരോപണ പരാതിയിലാണ് ഹരീഷ് പേരടി അമ്മ സംഘടനക്ക് രാജി സമര്‍പ്പിച്ചത്. രാജിയില്‍ മാറ്റമുണ്ടോ എന്നറിയാന്‍ ഇടവേള ബാബു നേരത്തെ തന്നെ വിളിച്ച വിവരം ഹരീഷ് പേരടി ജൂണ്‍ നാലിന് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പ്രാഥമിക അംഗത്വത്തിനായി അടച്ച ഒരു ലക്ഷം രൂപ തിരിച്ചു തരേണ്ടെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നും ഹരീഷ് പേരടി അഭ്യര്‍ത്ഥിച്ചിരുന്നു.

Advertising
Advertising

വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിന്‍വലിച്ച് അമ്മ സംഘടനയില്‍ നിന്നും പുറത്താക്കിയതാണെന്ന തിരുത്തലുകള്‍ക്ക് തയ്യാറുണ്ടോയെന്ന് ചോദിച്ചാണ് ഹരീഷ് പേരടി അമ്മ സംഘടനയോട് ഇടയുന്നത്. വിജയ് ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി തങ്ങള്‍ പറഞ്ഞതു കേള്‍ക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചുവെന്നുമാണ് ഹരീഷ് പറഞ്ഞത്. എ.എം.എം.എയെ ഞാന്‍ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമെന്ന് ആവശ്യപ്പെട്ടതായും ഹരീഷ് പേരടി പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News