ജനപ്രിയ റിയാലിറ്റി ഷോ പതിനാലാം രാവ് മീഡിയവണ്‍ ഡിജിറ്റല്‍ വേദികളിലൂടെ വീണ്ടുമെത്തുന്നു

സീസണ്‍ സിക്‌സിന്റെ ഓഡിഷന്‍ കോഴിക്കോട് മീഡിയവണ്‍ ആസ്ഥാനത്ത് നടന്നു.

Update: 2021-10-23 14:42 GMT
Editor : abs | By : Web Desk

ജനപ്രിയ റിയാലിറ്റി ഷോ പതിനാലാം രാവ് മീഡിയവണ്‍ ഡിജിറ്റല്‍ വേദികളിലൂടെ വീണ്ടുമെത്തുന്നു. പതിനാലാം രാവിന്റെ സീസണ്‍ സിക്‌സിന്റെ ഓഡിഷന്‍ കോഴിക്കോട് മീഡിയവണ്‍ ആസ്ഥാനത്ത് നടന്നു.

മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ പതിനാലാം രാവ് പുതിയ രൂപത്തിലും ഭാവത്തിലുമാണ എത്തുന്നത്. 700ലധികം എന്‍ട്രികളില്‍ നിന്ന് 67 പേരെയാണ് ഓഡിഷനായി തെരഞ്ഞെടുത്തത്. ഇവരില്‍ നിന്നും മികച്ച 15 ഗായകര്‍ പതിനാലാം രാവ് സീസണ്‍ സിക്‌സില്‍ മത്സരിക്കും.

ഒന്നിനൊന്ന് മെച്ചപ്പെട്ട ഗായകരില്‍ നിന്ന് 15 പേരെ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ലെന്ന് വിധികര്‍ത്താക്കളായ ഗായിക ബെന്‍സീറ റഷീദും ഗായകന്‍ ശ്രീജിത്ത് കൃഷ്ണയും പറഞ്ഞു. പതിനാലാം രാവ് സീസണ്‍ 6 ലെ വിജയികള്‍ക്ക് മാരുതി വാഗണര്‍ കാറാണ് ഒന്നാം സമ്മാനമായി നല്‍കുക. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News