തിരശ്ശീല ഉയര്‍ന്നു; ഇനി സിനിമകളുടെ പൂക്കാലം

ആറു മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനം തുടങ്ങി

Update: 2021-10-27 07:48 GMT

ആറു മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനം തുടങ്ങി. ഹോളിവുഡ് സിനിമകളാണ് ആദ്യദിനം പ്രദർശിപ്പിച്ചത്. മലയാള സിനിമകളുടെ റിലീസിങ് അനിശ്ചിതത്വം ചര്‍ച്ച ചെയ്യാൻ ഫിലിം ചേംബര്‍‌ യോഗവും കൊച്ചിയിൽ പുരോഗമിക്കുകയാണ്.

ജയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 തുടങ്ങിയ ഹോളിവുഡ് സിനിമകളാണ് ആദ്യ ദിനം പ്രദർശിപ്പിച്ചത്. പകുതി സീറ്റുകളിൽ ആയിരുന്നു പ്രവേശനം. രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കാണികളെ തിയറ്ററുകളിലേക്ക് പ്രവേശിപ്പിച്ചത്. ഷോയ്ക്ക് മുൻപുതന്നെ തിയറ്ററുകളിൽ അണുനശീകരണം നടത്തിയിരുന്നു. ആദ്യ ഷോ കാണാൻ കാണികൾ കുറവായിരുന്നു എങ്കിലും വൈകിട്ടത്തെ ടിക്കറ്റുകൾ മുഴുവൻ വിറ്റു പോയിട്ടുണ്ട്. ആറു മാസങ്ങൾക്ക് ശേഷം തിയറ്ററുകളിലെത്തി സിനിമ കാണാനായതിന്‍റെ സന്തോഷം പ്രേക്ഷകരും പങ്കുവെച്ചു. വെള്ളിയാഴ്ച മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളിലെത്താനാണ് സാധ്യത. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഫിലിം ചേംബർ യോഗം കൊച്ചിയിൽ പുരോഗമിക്കുകയാണ്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News