ലൈക പ്രൊഡക്ഷൻസിന്‍റെ ബിഗ് ബജറ്റ് ചിത്രം ചന്ദ്രമുഖി 2വിലെ 'തോരി ബോറി' ഗാനം പുറത്തിറങ്ങി

രാഘവ ലോറൻസും വടിവേലുവുമാണ് ഈ ഗാനത്തിലെ പ്രത്യേക ആകർഷണം

Update: 2023-09-14 08:12 GMT

ചന്ദ്രമുഖി 2

സ്റ്റാർ കൊറിയോഗ്രാഫർ, നടൻ, നിർമ്മാതാവ്, സംവിധായകൻ, എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന 'ചന്ദ്രമുഖി 2'ലെ 'തോരി ബോറി' ഗാനം പുറത്തിറങ്ങി. ശ്രുതിമധുരമായ സംഗീതവും അർത്ഥവത്തായ വരികളും അടങ്ങുന്ന ലിറിക്കൽ വീഡിയോ പ്രേക്ഷകരിൽ ആകർഷണം ചെലുത്തുന്നതാണ്. ഭുവനചന്ദ്ര വരികൾ ഒരുക്കിയ ഗാനം ഹരി ചരണും അമല ചെമ്പോലുവും ചേർന്നാണ് ആലപിച്ചിരിക്കുന്നു. രാഘവ ലോറൻസും വടിവേലുവുമാണ് ഈ ഗാനത്തിലെ പ്രത്യേക ആകർഷണം.

ബോളിവുഡ് താരം കങ്കണ റണാവത്ത് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പി.വാസുവാണ് സംവിധാനം ചെയ്യുന്നത്. പി.വാസുവിന്‍റെ 65-ാമത്തെ ചിത്രമാണ് 'ചന്ദ്രമുഖി 2'.മുൻനിര പ്രൊഡക്ഷൻ ഹൗസായ ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്. വേട്ടയിൻ രാജ ആയി രാഘവ ലോറൻസ് പ്രത്യക്ഷപ്പെടുന്ന ചിത്രം സെപ്തംബർ 28ന് റിലീസ് ചെയ്യും.

Advertising
Advertising

18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച 'ചന്ദ്രമുഖി'യുടെ തുടർച്ചയാണ് 'ചന്ദ്രമുഖി 2'. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചന്ദ്രമുഖി' 2005 ഏപ്രിൽ 14നാണ് റിലീസ് ചെയ്തത്. ആർ.ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രസംയോജനം ആന്‍റണി കൈകാര്യം ചെയ്യുന്നു. പിആർഒ: ശബരി.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News