ആഘോഷങ്ങളില്ല, ആഡംബരവുമില്ല; മഹേഷ് ബാബുവിന്‍റെ മകളുടെ പിറന്നാളാഘോഷത്തിന് കയ്യടിച്ച് ആരാധകര്‍

മഹേഷ് ബാബു ഫൗണ്ടേഷനിലെ കുട്ടികള്‍ക്കൊപ്പമാണ് ഇത്തവണ സിതാര പിറന്നാള്‍ ആഘോഷിച്ചത്

Update: 2023-07-20 10:22 GMT

മഹേഷ് ബാബുവും സിതാരയും

ഹൈദരാബാദ്: തെലുഗ് സിനിമയിലെ തിരക്കുള്ള താരമാണ് മഹേഷ് ബാബു, കോടികള്‍ പ്രതിഫലം പറ്റുന്ന നടന്‍. നടി കൂടിയായ നമ്രത ശിരോദ്‍കറാണ് മഹേഷിന്‍റെ ഭാര്യ. ഗൗതം,സിതാര എന്നീ രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. ഇപ്പോഴിതാ മകളുടെ 11-ാം പിറന്നാള്‍ ആഘോഷത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്. കോടികള്‍ മുടക്കി പലരും പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ലാളിത്യത്തിലൂടെയാണ് സിതാരയുടെ ബര്‍ത്ഡേ പാര്‍ട്ടി വ്യത്യസ്തമായത്.

Full View

മഹേഷ് ബാബു ഫൗണ്ടേഷനിലെ കുട്ടികള്‍ക്കൊപ്പമാണ് ഇത്തവണ സിതാര പിറന്നാള്‍ ആഘോഷിച്ചത്. കുട്ടികള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന, അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന സിതാരയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കുട്ടികള്‍ക്ക് സ്കൂളിലേക്ക് പോകാന്‍ സൈക്കിളാണ് സിതാര സമ്മാനമായി നല്‍കിയത്. ''എന്‍റെ കുട്ടികൾക്ക് അവരുടെ പുതിയ യാത്രയിൽ വളരെയധികം സന്തോഷിക്കുന്നുണ്ട്. ഇപ്പോൾ സ്കൂൾ ഒരു സൈക്കിൾ ദൂരം മാത്രമാണ്. ഞങ്ങളുടെ പ്രിയപ്പെട്ട മകളെ, നിന്‍റെ വലിയ മനസിന് ഒരുപാട് സ്നേഹം. നിങ്ങളുടെ മഹത്തായ യാത്രയിൽ ഇനിയും നല്ല അർത്ഥവത്തായ ഓർമ്മകൾ ഉണ്ടാകട്ടെ.. പിറന്നാൾ ആശംസകൾ'' വീഡിയോ പങ്കുവച്ചുകൊണ്ട് നമ്രത കുറിച്ചു.

Advertising
Advertising

Full View

ഈയിടെ സിതാര ഒരു ജൂവലറിയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ പരസ്യം ടൈം സ്ക്വയറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ നിന്നും കിട്ടിയ പ്രതിഫലം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് സിതാര വിനിയോഗിച്ചത്. സേവനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്‍റെ പിതാവിന്‍റെ പാത പിന്തുടര്‍ന്ന് അഭിനയിക്കാനുള്ള ആഗ്രഹവും സിതാര പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ഒരു നടിയാകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News