'രണ്ട് പതിറ്റാണ്ട് നീണ്ട സിനിമാ യാത്ര, എല്ലാം ഇന്നലെ എന്ന പോലെ'; വികാരനിര്‍ഭര കുറിപ്പുമായി ദീപക് ദേവ്

ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നേയുള്ളൂവെന്നാണ് വിശ്വസിക്കുന്നതെന്ന് ദീപക് ദേവ്

Update: 2023-02-10 13:08 GMT
Editor : ijas | By : Web Desk

മലയാള സിനിമയില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെ വികാരനിര്‍ഭര കുറിപ്പുമായി സംഗീത സംവിധായകന്‍ ദീപക് ദേവ്. ക്രോണിക് ബാച്ചിലറിലൂടെ സിനിമാ അരങ്ങേറ്റം നടത്തിയ ദീപക് ദേവ് പിന്നീട് ഉദയനാണ് താരം, നരന്‍, പുതിയ മുഖം, ഉറുമി എന്നീ ചിത്രങ്ങളിലൂടെ മലയാള സംഗീത രംഗത്ത് വലിയ തരംഗം സൃഷ്ടിച്ചിരുന്നു. സംഗീത സംവിധാന രംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും എല്ലാം ഇന്നലെ എന്ന പോലെ തോന്നുന്നതായി ദീപക് ദേവ് മനസ്സുതുറന്നു. പ്രതീക്ഷിക്കാത്തപ്പോഴെല്ലാം ജീവിതത്തിൽ ആശ്ചര്യങ്ങൾ നിറച്ചതായും ഇന്നുവരെയുള്ള യാത്ര ഹൃദയം നിറയ്ക്കുന്നതും അതിശയകരവുമാക്കിയതിന് സംവിധായകന്‍ സിദ്ദീഖിന് നന്ദി അറിയിക്കുന്നതായും ദീപക് ദേവ് പറഞ്ഞു.

Advertising
Advertising

കീബോർഡ് പ്ലെയർ ആയ ദീപുവിനെ ഇന്നത്തെ സംഗീത കമ്പോസറായ ദീപക് ദേവ് ആക്കി മാറ്റാനുള്ള മനസ്സും കഴിവും സിനിമാ അരങ്ങേറ്റത്തിന് മുന്നേയുണ്ടായിരുന്നതായും തന്നിൽ വിശ്വാസമർപ്പിക്കുകയും ഇഷ്ടമേഖലയെ തൊഴിലായി തെരഞ്ഞെടുക്കാൻ അനുവദിക്കുകയും ചെയ്തതിന് അമ്മയ്ക്കും അച്ഛനും ഭാര്യ സ്മിതയ്ക്കും നന്ദി അറിയിക്കുന്നതായും ദീപക് ദേവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നേയുള്ളൂവെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കുറിപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ദീപക് ദേവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ക്രോണിക് ബാച്ചിലർ എന്ന സിനിമയിലൂടെ ഞാൻ ഒരു സംഗീത സംവിധായകനായി ഇന്നേക്ക് 20 വർഷം തികയുന്നു, എല്ലാം ഇന്നലെ പോലെ തോന്നുന്നു, എന്‍റെ യാത്ര ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ടുകളായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ദൈവത്തിന് നന്ദി. എനിക്ക് സംഭവിച്ച എല്ലാത്തിനും. പ്രതീക്ഷിക്കാത്തപ്പോഴെല്ലാം എന്‍റെ ജീവിതത്തിൽ ആശ്ചര്യങ്ങൾ നിറച്ചു, എന്‍റെ യാത്ര ഇന്നുവരെ ഹൃദയം നിറയ്ക്കുന്നതും അതിശയകരവുമാക്കി. നന്ദി സിദ്ദിഖ് ഏട്ടാ, എന്നിൽ വിശ്വസിച്ചതിനും എന്‍റെ സംഗീത സൃഷ്ടി കണ്ടെത്തുന്നതിനും എന്‍റെ കഴിവുകളിൽ പൂർണ്ണ വിശ്വാസം നൽകിയതിനും.

കീബോർഡ് പ്ലെയർ ദീപുവിനെ ഇന്നത്തെ സംഗീത കമ്പോസറായ ദീപക് ദേവ് ആക്കി മാറ്റാനുള്ള മനസ്സും കഴിവും സിനിമാ അരങ്ങേറ്റത്തിന് മുന്നേ എനിക്കുണ്ടായിരുന്നു. എന്നിൽ വിശ്വാസമർപ്പിക്കുകയും എന്‍റെ അഭിനിവേശം എന്‍റെ തൊഴിലായി തെരഞ്ഞെടുക്കാൻ എന്നെ അനുവദിക്കുകയും ചെയ്തതിന് അമ്മയ്ക്കും അച്ഛനും സ്മിതയ്ക്കും നന്ദി. എന്നെയും എന്‍റെ സൃഷ്ടികളെയും സ്നേഹിച്ചതിനും വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയാത്ത നന്ദി ഈ ലോകത്തിനോട് അറിയിക്കുന്നു. ഏറ്റവും മികച്ചത്, ഇനിയും വരാനിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. 

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News