ഒറ്റ ഫ്രെയിമിൽ മോഹൻലാലും ധോണിയും; ഏത് സിനിമായാണെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരിക്കുന്നുണ്ട്

Update: 2023-09-23 13:42 GMT
Editor : abs | By : Web Desk

ആരാധകരുടെ ഹൃദയം കവർന്നവരാണ് നടന്‍ മോഹന്‍ലാലും ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണിയും. ഇരുവരും ഒന്നിച്ചുള്ള ലൊക്കേഷന്‍ സ്റ്റില്ലുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ട്രെന്‍ഡിങ്. ചിത്രം പുറത്തുവന്നതോടെ ഏത് സിനിമക്കാണ് ഇരുവരും ഒന്നിക്കുന്നത് എന്നറിയാനുള്ള തിരക്കായിരുന്നു ആരാധകർക്ക്. 

ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരിക്കുന്നുണ്ട്. ​ഗ്രീൻ ഷർട്ടും മുണ്ടും ധരിച്ച് നിൽക്കുന്ന മോഹൻലാലിനൊപ്പം റെഡ് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ക്യാഷ്വൽ വെയർ ധരിച്ച് നിൽക്കുന്ന ധോണിയെ കാണാം. ഇരുവരും സിനിമയ്ക്ക് വേണ്ടി ഒന്നിച്ചതാണോ എന്നായിരുന്നു ആരാധക സംശയങ്ങൾ. പെയിന്‍റിന്‍റെ പരസ്യത്തിനാണ് ഇരുവരും ഒന്നിച്ചതെന്നാണ് വിവരം. അതേസമയം ഇരുവരുടെയും ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പുറത്തുവന്നതോടെ ഇരുവരും ഒന്നിച്ചുള്ള സിനിമാ ചർച്ചകളും സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്.

Advertising
Advertising

മൂന്ന് പ്രധാന ഐസിസി വിജയങ്ങളിലേക്ക് ടീമിനെ നയിച്ച 42-കാരൻ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ്. ധോണിയുടെ കീഴിൽ ഇന്ത്യ 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി എന്നിവ ഇന്ത്യ നേടിയിട്ടുണ്ട്. 

ഒരുപിടി ചിത്രങ്ങളാണ് മോഹന്‍ലാലിന്‍റേതായി അണിയറിയില്‍ ഒരുങ്ങുന്നത്. ബറോസ്, മലൈക്കോട്ടൈ വാലിബന്‍ എന്നീ ചിത്രങ്ങളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ബറോസ് ഈ വര്‍ഷം ക്രിസ്മസിനും ലിജോ ചിത്രം വാലബന്‍ 2024 ജനുവരി 25നും തിയറ്ററിലെത്തും. ജീത്തു ജോസഫിന്റെ ' നേര്' എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. വൃഷഭ, റാം തുടങ്ങിയ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News