ദീപാവലി ആഘോഷങ്ങളില്‍ ജാഗ്രത വേണം, തനിക്ക് കോവിഡ് ബാധിച്ചുവെന്ന് നടി ഊര്‍മ്മിള

താനുമായി സമ്പര്‍ക്കത്തിലുള്ളവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഊര്‍മ്മിള ആവശ്യപ്പെട്ടു

Update: 2021-11-01 03:48 GMT
Editor : Jaisy Thomas | By : Web Desk

ബോളിവുഡ് നടി ഊര്‍മ്മിള മണ്ഡോദ്കറിന് കോവിഡ് 19 സ്ഥിരീകരിച്ചു. വീട്ടില്‍ സ്വയംനിരീക്ഷണത്തിലാണെന്ന് നടി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു. താനുമായി സമ്പര്‍ക്കത്തിലുള്ളവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഊര്‍മ്മിള ആവശ്യപ്പെട്ടു.

'ഞാന്‍ കോവിഡ് പോസിറ്റീവ് ആണ്. ഹോം ക്വാറന്റീനില്‍ കഴിയുന്നു. ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ഉടന്‍ കൊവിഡ് ടെസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. ദീപാവലി ആഘോഷങ്ങളില്‍ ശ്രദ്ധയോടെയിരിക്കുക'. ഊര്‍മ്മിള കുറിച്ചു. ക്വാറന്‍റൈനില്‍ തനിക്കു കൂട്ടിരിക്കുന്ന നായ്ക്കുട്ടിയെയും ഊര്‍മ്മിള ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.

Advertising
Advertising

ഒരു കാലത്ത് ബോളിവുഡില്‍ തിളങ്ങിനിന്ന നടിയാണ് ഊര്‍മ്മിള. രംഗീല എന്ന ഒറ്റച്ചിത്രം മതി ഊര്‍മ്മിള എന്ന നടിയെ അടയാളപ്പെടുത്താന്‍. 2018ല്‍ പുറത്തിറങ്ങിയ ബ്ലാക്ക്‍മെയില്‍ ആണ് ഊര്‍മ്മിള ഒടുവില്‍ അഭിനയിച്ച ചിത്രം. റിയാലിറ്റി ഷോയില്‍ ജഡ്ജായും പ്രത്യക്ഷപ്പെടാറുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News