'ഇഷ്ടനടന്‍ ദളപതി തൊട്ടടുത്ത്'; സന്തോഷം പങ്കുവെച്ച് വരലക്ഷ്മി ശരത്കുമാര്‍

വിജയ് നായകനായ 'വരിസ്' സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്

Update: 2022-09-07 07:25 GMT
Editor : ijas

ഇഷ്ടനടനായ ദളപതി വിജയ് വിമാനയാത്രയില്‍ തൊട്ടടുത്ത് യാത്ര ചെയ്തതിന്‍റെ സന്തോഷം പങ്കുവെച്ച് നടി വരലക്ഷ്മി ശരത്കുമാര്‍. വിമാനത്തില്‍ നിന്നുള്ള സെല്‍ഫി ചിത്രങ്ങളോടെയാണ് വരലക്ഷ്മി തന്‍റെ സന്തോഷം പങ്കുവെച്ചത്. ഹൈദരാബാദിലേക്ക് ഇത്രയും സന്തോഷത്തോടെ യാത്ര ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു. ട്വിറ്ററിലൂടെയാണ് വരലക്ഷ്മി തന്‍റെ വ്യത്യസ്തമായ വിമാനയാത്രാ അനുഭവം പങ്കുവെച്ചത്.

"ഇത്രയും നല്ലൊരു വിമാനയാത്ര ഇതുവരെ ഹൈദരാബാദിലേക്ക് ഉണ്ടായിട്ടില്ല. എന്‍റെ ഏറ്റവും പ്രിയപ്പെട്ട ദളപതി വിജയ് എന്‍റെ തൊട്ടടുത്ത്. എന്തൊരു ദിവസം. ഒരുപാട് സമയം അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു"–വിജയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് വരലക്ഷ്മി കുറിച്ചു.

Advertising
Advertising



വിജയ് നായകനായ 'വരിസ്' സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ ചിത്രീകരണ ആവശ്യങ്ങള്‍ക്കായാണ് വിജയ് എത്തിയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം ഒരേസമയം തമിഴ്, തെലുഗ് ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. രശ്മിക മന്ദാന, പ്രകാശ് രാജ്, യോഗി ബാബു, സംഗീത ക്രിഷ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്. അടുത്ത വര്‍ഷം പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News