അർജുൻ റെഡ്ഡിയിൽ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് വിജയ് ദേവരകൊണ്ട

ഒരു കഥാപാത്രവുമായി താദാത്മ്യപ്പെടാനായില്ലെങ്കിൽ അത് അവതരിപ്പിക്കാൻ തനിക്ക് സാധിക്കില്ല

Update: 2022-08-03 03:38 GMT

മുംബൈ: താന്‍ നായകനായി അഭിനയിച്ച അർജുൻ റെഡ്ഡിയിൽ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. സംവിധായകന്‍ കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരൺ എന്ന ഷോയിലായിരുന്നു വിജയുടെ പ്രതികരണം. ഒരു കഥാപാത്രവുമായി താദാത്മ്യപ്പെടാനായില്ലെങ്കിൽ അത് അവതരിപ്പിക്കാൻ തനിക്ക് സാധിക്കില്ല. അതുകൊണ്ട് അർജുൻ റെഡ്ഡിയെ താൻ പിന്തുണക്കുമെന്നും അത് ഒരു അഭിനേതാവിന്‍റെ കാഴ്പ്പാടാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

ആ കഥാപാത്രത്തെ ജഡ്ജ് ചെയ്യാൻ നിന്നാൽ അത് എനിക്ക് അവതരിപ്പിക്കാൻ പറ്റില്ല. അതിൽ സ്ത്രീവിരുദ്ധമായത് ഒന്നും താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പേരുടെ വളരെ യുണീക്കായിട്ടുള്ള റിലേഷൻഷിപ്പാണ് അതെന്നാണ് തനിക്ക് തോന്നിയത്. അങ്ങനെയായിരുന്നു അവരുടെ റിലേഷൻഷിപ്പ്, അവർക്ക് അത് സ്‌നേഹമായിരുന്നു. അത് ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ല.

Advertising
Advertising

എന്നാൽ ടോക്‌സിക് റിലേഷനിലൂടെ കടന്നു പോയവരെ ആ സിനിമ വേദനിപ്പിച്ചുവെന്നും വിജയ് പറഞ്ഞു. എന്നാൽ വിജയ്‌ക്കൊപ്പം ചാറ്റ് ഷോയ്‌ക്കെത്തിയ അനന്യ പാണ്ഡേ ചിത്രത്തെ വിമർശിച്ചു. സിനിമയിലെ പാട്ടുകൾ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ തനിക്ക് സ്വീകാര്യമായ ഒരു റിലേഷൻഷിപ്പ് അല്ല അത്. അങ്ങനെയൊന്നിൽ താൻ ഓക്കെ ആയിരിക്കില്ല. അത് പേടിപ്പെടുത്തുന്നതാണെന്നാണ് അവർ പറഞ്ഞത്. സിനിമയിൽ കാണുമ്പോൾ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയാവുന്നതിൽ കുഴപ്പമില്ല എന്ന് വിചാരിക്കുന്നവരുണ്ട്. കാരണം സിനിമ സ്വാധീനമുള്ള മാധ്യമമാണെന്നും അനന്യ പറഞ്ഞു. ഇരുവരും നായികാനായകന്‍മാരായി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈഗര്‍ ഉടന്‍ പുറത്തിറങ്ങും. ആഗസ്ത് 25നാണ് ചിത്രത്തിന്‍റെ റിലീസ്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News