വിജയ് സേതുപതിയും വെട്രി മാരനും ഒന്നിക്കുന്നു; " വിടു തലൈ "

ഇളയരാജ ആദ്യമായി വെട്രിമാരനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് "വിടു തലൈ"

Update: 2021-04-22 09:04 GMT
Editor : ubaid | Byline : Web Desk
Advertising

ദക്ഷിണേന്ത്യയിലെ പ്രമുഖ നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെന്റ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് "വിടു തലൈ ". ദേശീയ അവാര്‍ഡ് ജേതാവ് വെട്രി മാരൻ ഒരുക്കുന്ന ഈ ചിത്രത്തിൽ മക്കൾ ശെൽവൻ വിജയ് സേതുപതി, വാദ്ധ്യാരായി അഭിനയിക്കുന്നു.ഒപ്പം സൂരിയും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു. സവിശേഷവും സമാനതകളില്ലാത്തതുമായ രസിപ്പിക്കുന്ന സിനിമകൾ സമ്മാനിച്ച

ദേശീയ അവാര്‍ഡ് നേടിയ വെട്രി മാരൻ, വിമര്‍ശനാത്മകമായും വാണിജ്യപരമായും വിജയിച്ച ചിത്രങ്ങൾ ഒരുക്കിയ ആര്‍ എസ് ഇന്‍ഫോടൈന്‍മെന്റിന്റെ നിര്‍മ്മാതാവ് എല്‍റെഡ് കുമാര്‍ എന്നിവർ ചേർന്ന് വിജയ് സേതുപതിയെ നായകനാക്കി ഒരു സിനിമ ഒരുക്കുമ്പോൾ പ്രേക്ഷകർ ആവേശഭരിതരാണ്.

വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലുടനീളം 'വിടു തലൈ' യുടെ ചിത്രീകരണം നടക്കുന്ന ഘട്ടത്തില്‍ വിജയ് സേതുപതി, വെട്രിമാരന്‍, സൂരി, ഭവാനി ശ്രെ എന്നിവരും ഒപ്പം മുഴുവന്‍ ഗോത്രവര്‍ഗ്ഗക്കാരും ഒന്നിച്ച് താമസിച്ചാണ് അതി സാഹസികമായി രംഗങ്ങൾ പൂർത്തിയാക്കിയത്. സംഗീത ചക്രവർത്തി ഇളയരാജ ആദ്യമായി വെട്രിമാരനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് "വിടു തലൈ". വെട്രി മാരന്റെ മുൻ സിനിമകള്‍ക്ക് സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്ത വെല്‍രാജ് ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റർ-ആർ രാമർ, ആക്ഷൻ-പീറ്റർ ഹെയ്ൻ, കല-ജാക്കി. അസുരന്റെ മഹത്തായ വിജയത്തെത്തുടര്‍ന്ന് സംവിധായകന്‍ വെട്രി മാരന്റെ മറ്റൊരു ശക്തമായ ഉള്ളടക്കമുള്ള ഈ ത്രില്ലർ ചിത്രം ഉടൻ പ്രദർശനത്തിനെത്തുന്നു.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News