'പാൻ ഇന്ത്യൻ സ്റ്റാർ ആയിട്ടല്ല, നടനായി അറിയപ്പെടാനാണ് താൽപര്യം'; വിജയ് സേതുപതി

രാജ് ആന്റ് ഡികെ സംവിധാനം ചെയ്ത 'ഫർസി ' വെബ്‌സീരിയസിലൂടെ ഹിന്ദി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിജയ് സേതുപതി

Update: 2023-02-08 08:24 GMT
Editor : ലിസി. പി | By : Web Desk

വിജയ് സേതുപതി

മുംബൈ: നായകനായും വില്ലനായും പ്രേക്ഷകരുടെ മനസിൽ തന്റോതയ ഇടം നേടിയെടുത്ത താരമാണ് വിജയ് സേതുപതി. രാജ് ആന്റ് ഡികെ സംവിധാനം ചെയ്ത ഫർസി വെബ്‌സീരിയസിലൂടെ ഹിന്ദി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിജയ് സേതുപതി. ആമസോൺ പ്രൈമാണ് സീരിയസ് പുറത്തിറക്കുന്നത്.

പാൻ ഇന്ത്യ സ്റ്റാർ എന്നറിയപ്പെടാൻ താൽപര്യമില്ലെന്ന് വിജയ് സേതുപതി കഴിഞ്ഞ ദിവസം വ്യക്കമാക്കിയിരുന്നു. സീരിയസുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. 'പാൻ ഇന്ത്യ എന്ന ടാഗ് വലിയ സമ്മർദം നൽകും. നല്ലൊരു നടൻ എന്നരീതിയിൽ അറിയപ്പെടാനാണ് താൽപര്യം'..വിജയ് സേതുപതി പറയുന്നു. 'ഞാൻ ഒരു നടൻ മാത്രമാണ്, അതിന് കീഴിൽ ഒരു ലേബൽ ഇടേണ്ട ആവശ്യമില്ല. ബംഗാളിയോ ഗുജറാത്തിയോ ആകട്ടെ എല്ലാ ഭാഷയിലും ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

Advertising
Advertising

തന്റെ ശരീര മാറ്റത്തെക്കുറിച്ചും വിജയ് സേതുപതി അഭിമുഖത്തിൽ സംസാരിച്ചു. 'ഞാൻ ഡയറ്റിംഗിൽ വിശ്വസിക്കുന്നില്ല. രുചികരമായ ഭക്ഷണം എനിക്ക് ഇഷ്ടമാണ്, രുചികരമായ ഭക്ഷണം കഴിച്ചില്ലെങ്കിൽ എന്റെ ജീവിതം ബോറായിരിക്കും. ആദ്യകാലത്ത് നിരന്തരമായ സിനിമകള്‍ക്കിടയില്‍ വർക്കൗട്ടുകളിൽ ബോറടിച്ചു തുടങ്ങി. പക്ഷേ അടുത്തിടെയായി ശരീരം എനിക്ക് വഴങ്ങാതായി തുടങ്ങി. ചില കഥാപാത്രങ്ങൾക്ക് എന്റെ ശരീരം യോജിക്കുമെങ്കിലും മറ്റ് കഥാപാത്രങ്ങൾക്ക് യോജിക്കാതായി. അപ്പോഴാണ് ഭാരം കുറക്കാൻ തീരുമാനിച്ചത്. സിക്‌സ് പാക് ആക്കുക എന്നതല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏത് വേഷം ചെയ്യുമ്പോഴും വഴങ്ങുന്ന രീതിയിൽ ശരീരത്തെ മാറ്റുക എന്നതാണ് ലക്ഷ്യം...'' അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 10 നാണ് ആമസോൺ പ്രൈമിൽ 'ഫർസി' സ്ട്രീം ചെയ്യുന്നത്. ഷാഹിദ് കപൂറും റാഷി ഖന്നയും ക്രൈം ത്രില്ലർ സീരിസിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. കേ കെ മേനോൻ, അമോൽ പലേക്കർ, റെജീന കസാന്ദ്ര, ഭുവൻ അറോറ എന്നിവരും ഈ പരമ്പരയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ സിനിമയിൽ ഷാരൂറിനൊപ്പം വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നയൻതാരയാണ് ചിത്രത്തില്‍ നായിക.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News