ഷാറൂഖ് ഖാന്റെ വില്ലനായി വിജയ് സേതുപതി തന്നെ... ജവാനിലൂടെ ബോളിവുഡിലേക്ക്

'പുഷ്പ 2'ൽ വിജയ് സേതുപതി നിർണ്ണായക വേഷത്തിൽ എത്തുമെന്നാണ് നേരത്തെ വന്നിരുന്ന റിപ്പോർട്ട്

Update: 2022-08-14 12:59 GMT
Editor : ലിസി. പി | By : Web Desk

ഷാരൂഖാൻ ആറ്റ്ലി ചിത്രം 'ജവാനി'ലും അല്ലു അർജുന്റെ 'പുഷ്പ 2'വിലും നടൻ വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ അതിൽ സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ വിജയ് സേതുപതി ഷാരൂഖ് ഖാന്റെ 'ജവാനി'ൽ മാത്രമാണ് അഭിനയിക്കുന്നതെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് വിജയ് സേതുപതിയുടെ പിആർഒ.

നിലവിൽ വിജയ് സേതുപതി ഷാരൂഖ് ഖാന്റെ 'ജവാനി'ൽ മാത്രമാണ് അഭിനയിക്കുന്നതെന്നാണ് പബ്ലിസിസ്റ്റ് ട്വീറ്റ് ചെയ്തു. പുഷ്പ 2'വിൽ നടൻ ഉണ്ടാകില്ലെന്നും പബ്ലിസിസ്റ്റ് അറിയിച്ചു. 'ജവാനി'ൽ നടൻ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയായിരിക്കും അവതരിപ്പിക്കുക എന്നും പി.ആർ.ഒ ട്വീറ്റ് ചെയ്തു. ജവാനിൽ നയൻതാരയാണ് ഷാരൂഖിന്റെ നായികയായി എത്തുന്നത്. ജി.കെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

Advertising
Advertising

ഈ മാസം അവസാനത്തോടെവിജയ് സേതുപതി ഷൂട്ടിങ് ടീമിനോടൊപ്പം ചേരും. ലോകേഷ് കനകരാജിന്റെ വിക്രമിനു ശേഷം സേതുപതി വീണ്ടും നെഗറ്റീവ് റോളിൽ എത്തുന്ന ചിത്രമാകും ജവാൻ. നായകനായും വില്ലനായും സഹതാരമായും കയ്യടി നേടുന്ന നടനാണ് വിജയ് സേതുപതി. 'പുഷ്പ 2'ൽ വിജയ് സേതുപതി നിർണ്ണായക വേഷത്തിൽ എത്തുമെന്നാണ് നേരത്തെ വന്നിരുന്ന റിപ്പോർട്ട്.

കത്രീന കൈഫ് നായികയാകുന്ന ബോളിവുഡ് ചിത്രം മെരി ക്രിസ്മസ് ആണ് സേതുപതിയുടെ മറ്റൊരു ചിത്രം. ശ്രീറാം രാഘവൻ ഒരുക്കുന്ന സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News