പുത്തൻ ലുക്കിൽ പ്രേക്ഷകരെ ഞെട്ടിച്ച് വിക്രം; പാ രഞ്ജിത്ത് ചിത്രം തങ്കലാന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്

Update: 2023-10-28 14:24 GMT

ചെന്നൈ: വിക്രം ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന പാ രഞ്ജിത് ചിത്രം തങ്കലാന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഷകളിലായി 2024 ജനുവരി 26നാണ് ചിത്രം തിയറ്ററുകളിലെത്തുക. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച വിക്രത്തിന്‍റെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും തങ്കലാന്‍ എന്നാണ് പ്രതീക്ഷ.


നവംബർ ഒന്നിന് ചിത്രത്തിന്‍റെ ടീസർ പ്രേക്ഷകരിലേക്കെത്തും. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിയോഡിക് ആക്ഷൻ ചിത്രമാണ് തങ്കലാൻ. 

Advertising
Advertising

പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. പശുപതി, ഹരികൃഷ്ണൻ, അൻപുദുരൈ, പ്രീതി കരൺ, മുത്തു കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനുമുൻപ് വിക്രമിന്‍റെ മേക്കോവർ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.


പ്രേക്ഷകഹൃദയം കീഴടക്കാന്‍ തങ്കലാനിൽ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് വിക്രം എത്തുന്നത്. ചിത്രത്തിന്‍റെ റിലീസ് തിയിതിക്കൊപ്പം പോസ്റ്ററും നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News