ഗോധ്ര കൂട്ടക്കൊല പ്രമേയമായ 'സബര്‍മതി റിപ്പോര്‍ട്ട്' സിനിമയുടെ പേരില്‍ വധഭീഷണിയുണ്ടെന്ന് വിക്രാന്ത് മാസി

വസ്തുതകളെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നതെന്നും വധഭീഷണിയില്‍ ആശങ്കയില്ലെന്നും താരം പറഞ്ഞു

Update: 2024-11-07 08:24 GMT

മുംബൈ: 2002ലെ ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കി ഏക്താ കപൂര്‍ നിര്‍മിക്കുന്ന 'സബര്‍മതി റിപ്പോര്‍ട്ടിന്‍റെ' പേരില്‍ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നടന്‍ വിക്രാന്ത് മാസി. സോഷ്യല്‍മീഡിയയിലൂടെയാണ് വധഭീഷണി ഉയരുന്നത്. വസ്തുതകളെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നതെന്നും വധഭീഷണിയില്‍ ആശങ്കയില്ലെന്നും താരം പറഞ്ഞു.

'' എനിക്കെതിരെ വധഭീഷണി വരുന്നുണ്ട്. അതൊന്നും ഞാന്‍ ശ്രദ്ധിക്കുന്നേയില്ല. ഞങ്ങളുടെ ടീം ഒരുമിച്ചാണ് ഇതിനെ കൈകാര്യം ചെയ്യുന്നത്'' ട്രയിലര്‍ ലോഞ്ചിനിടെ വിക്രാന്ത് മാസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. " ഞങ്ങൾ കലാകാരന്മാരാണ്, ഞങ്ങൾ കഥകൾ പറയുന്നു. ഈ സിനിമ തികച്ചും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രം കാണാതെ അതിനെക്കുറിച്ച് സംസാരിക്കുന്നത് തെറ്റിദ്ധാരണ പരത്തും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

ചിത്രം സാമുദായിക സംഘർഷം സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന് "സാമൂഹിക വ്യാഖ്യാനം" എന്നാണ് എക്താ കപൂര്‍ വിശേഷിപ്പിച്ചത്. താൻ ഒരു ഹിന്ദുവാണെന്നും ഹിന്ദു എന്നാൽ മതേതരനാണെന്നും അവർ പറഞ്ഞു. "ഞാൻ ഒരു ഹിന്ദുവായതിനാൽ ഒരു മതത്തെക്കുറിച്ചും  ഒരിക്കലും അഭിപ്രായം പറയില്ല. ഞാൻ നിങ്ങളോട് ഇത് പറയാൻ ആഗ്രഹിക്കുന്നു, എല്ലാ മതങ്ങളെയും ഞാൻ സ്നേഹിക്കുന്നു. നിങ്ങൾ സിനിമ കാണണം. എന്നാൽ അതേ സമയം, കുറ്റവാളികളുടെ പേര് ഞാൻ പറയും, ഒരു മതത്തിൻ്റെയും പേര് പറയാതെയും ഉപദ്രവിക്കാതെയും അതാണ് ഒരു കഥാകൃത്തിൻ്റെ ഭംഗി," അവർ വിശദമാക്കി.

ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്രാന്ത് എത്തുന്നത്. ധീരജ് സർണ സംവിധാനം ചെയ്യുന്ന സിനിമയില്‍റിധി ദോഗ്ര, റാഷി ഖന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ട്വൽത്ത് ഫെയില്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിക്രാന്ത് അഭിനയിക്കുന്ന ചിത്രമാണ് സബര്‍മതി റിപ്പോര്‍ട്ട്.

2002 ഫെബ്രുവരി 27നാണ് അയോധ്യയിൽനിന്നു മടങ്ങുകയായിരുന്ന കർസേവകർ സഞ്ചരിച്ച സബർമതി എക്‌സ്‌പ്രസിന്റെ എസ്-6 ബോഗി അഗ്നിക്കിരയായത്. സംഭവത്തിൽ 59 പേർ മരിച്ചു. 1600 ഓളം പേർ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിനു വഴിമരുന്നിട്ടത് ഈ സംഭവമാണ്. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News