മിന്നൽ മുരളിക്ക് ശേഷം ആക്ഷന്‍ ചിത്രവുമായി വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്‌

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ആക്ഷൻ ചിത്രം ആർ ഡി എക്സിന്റെ പൂജ കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ നടന്നു

Update: 2022-08-17 11:02 GMT
Advertising

മിന്നൽ മുരളിക്ക് ശേഷം വീക്കെൻ്റ് ബ്ലോക് ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിര്‍മിക്കുന്ന ആക്ഷൻ ചിത്രം ആർ ഡി എക്സിന്റെ പൂജ കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ നടന്നു. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രത്തിന്റെ സംവിധാനം. സോഫിയാ പോളിൻ്റെ മാതാവ് ആഗ്നസ് ആൻ്റെണി ആണ്‌ സ്വിച്ചോൺ കർമ്മം നിര്‍വഹിച്ചത്. സംവിധായകൻ നഹാസ് ഹിദായത്തിൻ്റെ മാതാവ് ബീന ഫസ്റ്റ് ക്ലാപ്പും നൽകി.


ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരും മറ്റൊരു പ്രധാന വേഷമഭിനയിക്കുന്ന ലാലും ചടങ്ങില്‍ പങ്കെടുത്തിരുന്നു.  കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.  ജാവേദ് ചെമ്പ് ആണ്‌ പ്രൊഡക്ഷൻ കൺട്രോളർ , പി ആർ ഒ - വാഴൂർ ജോസ്, ശബരി. ഐമാറോസ്മിയും മഹിമാ നമ്പ്യാരുമാണ് നായികമാർ. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവരുടേതാണു തിരക്കഥ. കൈതി, വിക്രംവേദ തുടങ്ങിയ ചിത്രങ്ങളിലൂടെ  ശ്രദ്ധേയനായ സാം സി.എസ്.ആണ് സംഗീത സംവിധായകൻ. മനുമഞ്ജിത്തിന്റേതാണ് വരികള്‍.

അലക്സ്.ജെ.പുളിക്കൽ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം-പ്രശാന്ത് മാധവ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റും - ഡിസൈൻ ധന്യാ ബാലകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ വിശാഖ്, ഫോട്ടോ - ബോണി. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇൻഡ്യൻ ചിത്രം കൂടിയാണിത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News