പൃഥ്വിരാജ് പറഞ്ഞതാണ് ശരി, താരങ്ങൾ പ്രതിഫലം കുറക്കുന്നത് നടക്കുന്ന കാര്യമല്ലെന്ന് രഞ്ജിത്ത്

എഴുതപ്പെട്ട നിയമാവലിയുമായി ആർക്കും ആരെയും സമീപിക്കാൻ സാധിക്കില്ലെന്നും രഞ്ജിത്ത് മീഡിയവൺ എഡിറ്റോറിയലിൽ പറഞ്ഞു

Update: 2022-07-17 16:20 GMT
Advertising

കോഴിക്കോട്: സിനിമാതാരങ്ങളുടെ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ പൃഥ്വിരാജിനെ പിന്തുണച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. താരങ്ങള്‍ പ്രതിഫലം കുറക്കുന്നത് നടക്കുന്ന കാര്യമല്ലെന്നാണ് രഞ്ജിത്തിന്‍റെ പരാമര്‍ശം. എഴുതപ്പെട്ട നിയമാവലിയുമായി ആര്‍ക്കും ആരെയും സമീപിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണ്‍ എഡിറ്റോറിയലിലാണ് രഞ്ജിത്ത് ഇക്കാര്യം വ്യക്തമാക്കിയത്. 

"താരങ്ങള്‍ പ്രതിഫലം കുറക്കുന്നത് നടക്കുന്ന കാര്യമല്ല, നിങ്ങള്‍ എനിക്ക് പകരം മറ്റാരെയെങ്കിലും നോക്കിക്കോളൂ എന്ന് താരങ്ങള്‍ പറഞ്ഞാല്‍ നിര്‍മാതാക്കള്‍ എന്ത് ചെയ്യും. പ്രതിഫലമൊന്നും കാര്യമാക്കാതെ റോള് കിട്ടിയാല്‍ മതിയെന്ന് അപൂര്‍വങ്ങളില്‍ അപൂര്‍വം അഭിനേതാക്കള്‍ ചിന്തിക്കുന്നുണ്ടാകാം. അവിടെ മറ്റൊരു തരം സിനിമയുണ്ടാകും. എന്നാല്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നവരെ ഇതൊന്നും ബാധിക്കുന്നില്ല. പ്രോഫിറ്റ് കിട്ടുന്ന കുറേ പടങ്ങള്‍ അവര്‍ക്ക് മുന്നില്‍ നിരന്ന് നില്‍ക്കും"- രഞ്ജിത്ത് പറയുന്നു.  

താരങ്ങൾ പ്രതിഫലം കുറയ്ക്കണോ എന്നത് വ്യക്തിപരമായ കാര്യമാണെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. 'കടുവ' സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പരാമര്‍ശം. നായികനും നായകനും തുല്യവേതനം എന്ന ആശയത്തിന് പ്രാധാന്യമുണ്ടെങ്കിലും താരമൂല്യം അനുസരിച്ച് ശമ്പളം വ്യത്യാസപ്പെടുന്നതിൽ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News