'തിരിച്ചുവരും, അടുത്ത സിനിമയില്‍ ഷാഹിദ് കപൂര്‍ നായകന്‍'; പുതിയ സിനിമ പ്രഖ്യാപിച്ച് റോഷന്‍ ആന്‍ഡ്രൂസ്

കഴിഞ്ഞ പതിനേഴ് വർഷമായി മലയാളത്തില്‍ സജീവമാണ് സംവിധായകനായ റോഷൻ ആൻഡ്രൂസ്

Update: 2022-11-13 11:03 GMT
Editor : ijas | By : Web Desk

മലയാളി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡിലേക്ക്. സൂപ്പര്‍ താരം ഷാഹിദ് കപൂര്‍ നായകനാവുന്ന പുതിയ ചിത്രമാകും സംവിധാനം ചെയ്യുകയെന്ന് റോഷന്‍ ആന്‍ഡ്രൂസ് അറിയിച്ചു. ബോബി-സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കുക. 'ബ്രഹ്മാസ്ത്ര', 'സനം രേ', '2 സ്റ്റേറ്റ്സ്' എന്നീ സിനിമകളുടെ സംഭാഷണം എഴുതിയ ഹുസൈന്‍ ദലാല്‍ ആണ് ഹിന്ദിയില്‍ സംഭാഷണം ഒരുക്കുക. സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ ഭാഗമാകും. നവംബര്‍ 16ന് സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുമെന്നും മാര്‍ച്ച് മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

Advertising
Advertising
Full View

കഴിഞ്ഞ പതിനേഴ് വർഷമായി മലയാളത്തില്‍ സജീവമാണ് സംവിധായകനായ റോഷൻ ആൻഡ്രൂസ്. ആദ്യ ചിത്രമായ 'ഉദയനാണ് താരത്തിൽ' തുടങ്ങിയ ജൈത്രയാത്രയിൽ വേറിട്ട പല സിനിമാ അനുഭവങ്ങളും മലയാളികൾക്കു സമ്മാനിക്കാനായതായി റോഷൻ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. 'മുംബൈ പൊലീസ്', 'നോട്ട് ബുക്ക്', 'കായംകുളം കൊച്ചുണ്ണി', 'ഹൗ ഓൾഡ് ആർ യു'  എന്നിവയാണ് റോഷന്‍ ആന്‍ഡ്രൂസിന്‍റെ ശ്രദ്ധേയ ചിത്രങ്ങള്‍. 'സാറ്റര്‍ഡേ നൈറ്റ്' ആണ് റോഷന്‍ സംവിധാനം നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. പതിനേഴ് വര്‍ഷത്തിനിടെ സ്വയം അപ്ഡേറ്റ് ചെയ്യാന്‍ സാധിച്ചതായും വ്യത്യസ്ത സ്വഭാവത്തിലുള്ള സിനിമാ നിര്‍മാണം ചെയ്യാന്‍ സാധിച്ചതായും അറിയിച്ചു. വ്യത്യസ്‌ത സിനിമകൾ ചെയ്യാനുള്ള ശ്രമം ഒരിക്കലും അവസാനിപ്പിക്കില്ലെന്നും തന്നെ സ്വീകരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി അറിയിക്കുന്നതായും റോഷന്‍ കുറിപ്പില്‍ പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News