'കീടം' സിനിമാ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്

റോഡ് കൈയ്യേറിയുള്ള ഷൂട്ടിങ്, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ചിത്രീകരണത്തിന് ഉപയോഗിച്ചു എന്നീ കാരണങ്ങള്‍ പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.

Update: 2021-11-08 10:09 GMT
Editor : ijas

ശ്രീനിവാസന്‍ നായകനായ കീടം സിനിമയുടെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. എറണാകുളം പുത്തന്‍കുരിശ് പള്ളിക്ക് സമീപമുള്ള ഗെസ്റ്റ് ഹൗസിലായിരുന്നു ചിത്രീകരണം. ഇവിടേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ശ്രീനിവാസന് പുറമേ ചിത്രത്തില്‍ വിജയ് ബാബു, രജിഷ വിജയൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. രാഹുൽ റിജി നായർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. റോഡ് കൈയ്യേറിയുള്ള ഷൂട്ടിങ്, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ചിത്രീകരണത്തിന് ഉപയോഗിച്ചു എന്നീ കാരണങ്ങള്‍ പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.

Advertising
Advertising

കഴിഞ്ഞ ദിവസം പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ സിനിമയുടെ ലൊക്കേഷനിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയിലെ കടുവയുടെ സെറ്റിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചിറക്കടവ് മണ്ഡലം കമ്മിറ്റി ആണ് മാർച്ച് നടത്തിയത്. 

പ്രതിഷേധ പ്രകടനത്തിനിടെ നടൻ ജോജു ജോർജിനെതിരെയും പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർന്നു. ഇന്ധന വിലയ്ക്ക് എതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജ് രംഗത്ത് എത്തിയിരുന്നു. ഇതിന്‍റെ കൂടി പശ്ചാതലത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News