ജവാനില്‍ 1000 നര്‍ത്തകിമാര്‍ക്കൊപ്പം ഷാരൂഖിന്‍റെ ഡാന്‍സ്; ചെലവ് 15 കോടി

'ജവാൻ' പ്രിവ്യൂവിന് ശേഷം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം 'സിന്ദാ ബന്ദ' ഉടൻ പുറത്തിറങ്ങും

Update: 2023-07-26 10:24 GMT

ജവാനില്‍ ഷാരൂഖ് ഖാന്‍

മുംബൈ: പഠാന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് ജവാന്‍. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെയെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. 'ജവാൻ' പ്രിവ്യൂവിന് ശേഷം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം 'സിന്ദാ ബന്ദ' ഉടൻ പുറത്തിറങ്ങും.


ചെന്നൈയില്‍ അഞ്ച് ദിവസം കൊണ്ടാണ് ഗാനരംഗം ചിത്രീകരിച്ചത്. ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ, മധുരൈ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ആയിരത്തിലധികം നര്‍ത്തകിമാര്‍ ഗാനത്തില്‍ ഷാരൂഖിനൊപ്പം ചുവട് വയ്ക്കും. ഗാനരംഗത്തിനു വേണ്ടി മാത്രം 15 കോടിയാണ് മുതല്‍മുടക്കിയിരിക്കുന്നത്. അനിരുദ്ധാണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്.ഷോബിയാണ് കൊറിയോഗ്രഫി. വാത്തി കമിംഗ്', 'അറബിക് കുത്ത്' എന്നിവയുൾപ്പെടെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റുകളൊരുക്കിയത് അനിരുദ്ധാണ്.

പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന ജവാന്‍റെ സംവിധാനം ആറ്റ്‍ലിയാണ്. നയന്‍താരയാണ് നായിക. വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. ബോളിവുഡ് താരം ദീപിക പദുക്കോണ്‍ അതിഥി വേഷത്തിലുമെത്തുന്നുണ്ട്. സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലായി സെപ്തംബർ 7 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News