1994 ലെ ടൈം മാഗസിനില്‍ സ്വന്തം ഫോട്ടോ ഫോട്ടോഷോപ്പിലൂടെ കൂട്ടിച്ചേര്‍ത്ത് കണ്ണന്താനം

ലോകത്തുള്ള 100 യുവനേതാക്കളെക്കുറിച്ച് ടൈം മാഗസിന്‍ തയാറാക്കിയ പ്രത്യേക ലക്കത്തിന്റെ കവര്‍ഫോട്ടായിലാണ് ഫോട്ടോഷോപ്പ് പ്രയോഗം. സ്വന്തം പ്രൊഫൈലില്‍ തന്നെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Update: 2019-04-03 10:51 GMT

എറണാകുളം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം ശ്രദ്ധ നേടുന്നത് അബദ്ധങ്ങളും വിവാദങ്ങളും കൊണ്ടാണ്. ഏറ്റവും ഒടുവില്‍ ടൈം മാഗസിന്റെ കവറില്‍ സ്വന്തം ഫോട്ടോ ഫോട്ടോഷോപ്പിലൂടെ കൂട്ടിച്ചേര്‍ത്ത് പ്രചാരണം നടത്തിയതാണ് വിവാദമായിരിക്കുന്നത്. മണ്ഡലം മാറി വോട്ട് ചോദിച്ചും വോട്ട് തേടി കോടതി മുറിയില്‍ കയറിയതും നേരത്തെ വിവാദമായിരുന്നു.

Posted by Alphons Kannanthanam on Sunday, March 31, 2019

1994 ഡിസംബറില്‍ ഇറക്കിയ ടൈം മാഗസിന്റെ കവറിലാണ് തന്റെ സ്വന്തം ചിത്രം നൈസായി ചേര്‍ത്ത് കണ്ണന്താനത്തിന്റെ പ്രചാരണം. ലോകമെമ്പാടുമുള്ള 100 യുവനേതാക്കളെക്കുറിച്ച് ടൈം മാഗസിന്‍ തയാറാക്കിയ പ്രത്യേക ലക്കത്തിന്റെ കവര്‍ഫോട്ടായിലാണ് ഫോട്ടോഷോപ്പ് പ്രയോഗം. അണികളാരെങ്കിലും ആവേശം മൂത്ത് ചെയ്തതാണെന്നും കരുതണ്ട. സ്വന്തം പേരിലുള്ള വേരിഫൈഡ് പ്രൊഫൈലില്‍ തന്നെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertising
Advertising

തള്ളന്താനം പ്രചരിപ്പിക്കുന്ന ഫോട്ടോ ഷോപ്പും അതിന്റെ ഒറിജിനലും. 1994 ലെ യുവ നേതാക്കൾ എന്ന തലക്കെട്ടുള്ള കവർ പേജിൽ ...

Posted by Nasarudheen Mannarkkad on Wednesday, April 3, 2019

സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ തുടങ്ങിയപ്പോള്‍ മുതല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിനെ അബദ്ധങ്ങള്‍ വിടാതെ പിടികൂടിയിരിയിരുന്നു. ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട വിമാനത്താവളത്തില്‍ വോട്ട് ചോദിച്ചുകൊണ്ടായിരുന്നു പ്രചാരണം ആരംഭിച്ചത്. അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശത്തില്‍ വോട്ട് തേടി കോടതിമുറിയിലും ചെന്ന് കയറി. പറവൂര്‍ അഡീഷണല്‍ സബ് കോടതി മുറിയിലേക്കായിരുന്നു വോട്ട് തേടി കയറിച്ചെ ന്നത്.

ये भी पà¥�ें- ‘ഫോട്ടോ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഓഫീസിലേക്ക് അയച്ചു കൊടുത്തത്; വിശദീകരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

ये भी पà¥�ें- ജവാന്‍ വസന്തകുമാറിന്‍റെ മൃതദേഹത്തിനരികെ നിന്ന് സെല്‍ഫി; വിമര്‍ശനം രൂക്ഷമായതോടെ കണ്ണന്താനം ഫോട്ടോ പിന്‍വലിച്ചു

Tags:    

Similar News